LiveTV

Live

UAE

മരുഭൂമിയിൽ ഞാവൽമരത്തിന് 16 വർഷത്തെ പരിചരണം; മലപ്പുറം സ്വദേശിയുടെ കരുതൽ

ഞാവല്‍ ഔഷധ മൂല്യമുള്ള കനിയാണ് എന്നത് അധിക പേര്‍ക്കും അറിയില്ല

മരുഭൂമിയിൽ ഞാവൽമരത്തിന് 16 വർഷത്തെ പരിചരണം; മലപ്പുറം സ്വദേശിയുടെ കരുതൽ

യു.എ.ഇയിലെ മണൽപരപ്പിൽ മധുരം വിതറി ഞാവൽ മരം. മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് മൊഹിയുദ്ദീൻ 16 വർഷം മുമ്പ് നട്ട ഞാവല്‍ കായകളാണ് മധുരം വിളമ്പുന്ന മരങ്ങളായി രൂപാന്തരം പ്രാപിച്ചത്.

മതാഫി ഫയര്‍ സറ്റേഷന്‍ പരിസരത്തെ വൈറ്റ് ഷഅബിയയിലെ മണല്‍പരപ്പിലാണ് ഔഷധ മൂല്യമുള്ള ഞാവൽപഴത്തിന്‍റെ സമൃദ്ധി.

പുരയിടത്തിെന്‍റെ പിറക് വശത്തെ മതില്‍ കെട്ടിനിടയിലാണ് മരം തഴച്ച് വളര്‍ന്നത്. ആദ്യത്തെ മരം ഏഴ് വര്‍ഷമെടുത്തു കായ് തരാന്‍. തുടക്കത്തിൽ ചില തൈകളൊക്കെ പറിച്ച് നട്ടെങ്കിലും ഒന്നും കിളിര്‍ത്തില്ല. കൊടും ചൂടാണ് കാരണം.

തൊട്ടടുത്ത വർഷം ഞാവല്‍ നടീല്‍ കാര്യമായി തന്നെ നടത്തി. പുരയുടെ അടിത്തറക്ക് മരം ഭീഷണി ആകുമെന്ന ആകുലത ഉള്ളതിനാൽ വീണ്ടും വിത്ത് പാകിയിരിക്കുകയാണ്.

ഞാവല്‍ ഔഷധ മൂല്യമുള്ള കനിയാണ് എന്നത് അധിക പേര്‍ക്കും അറിയില്ല. പുതുതലമുറയെ മുന്നിൽ കണ്ട് ഹാബിറ്റാറ്റ് സ്കൂളിലും അനേകം തൈകള്‍ മുഹമ്മദ് മൊഹിയുദ്ധീന്‍ മുളപ്പിച്ച് നല്‍കിയിട്ടുണ്ട്.