LiveTV

Live

UAE

തിങ്കളാഴ്ച 'ഹാേപ്' ചൊവ്വയിലേക്ക് കുതിക്കും; പറക്കുന്നത് യു.എ.ഇയുടെ സ്വപ്ന പദ്ധതി

യു.എ.ഇയുടെ സ്വപ്ന പദ്ധതിയായ ഹോപ്പ് പ്രോബ് 20ന് പുലർച്ചെ 1.58ന് ചൊവ്വയിലേക്ക് കുതിക്കും

തിങ്കളാഴ്ച 'ഹാേപ്' ചൊവ്വയിലേക്ക് കുതിക്കും; പറക്കുന്നത് യു.എ.ഇയുടെ സ്വപ്ന പദ്ധതി

യു.എ.ഇയുടെ സ്വപ്ന പദ്ധതിയായ ഹോപ്പ് പ്രോബ് 20ന് പുലർച്ചെ 1.58ന് ചൊവ്വയിലേക്ക് കുതിക്കും. രണ്ട് തവണ മാറ്റിവെച്ച ദൗത്യമാണ് 20ന് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.നേരത്തെ, ജൂലൈ 15നും 17നുമായിരുന്നു ഹോപ്പിൻെറ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ജപ്പാനിലെ തനേഗാഷിമ ഐലൻഡിലെ പ്രതികൂല കാലാവസ്ഥയെ തുടർന്നായിരുന്നു മുമ്പ് രണ്ട് തവണയും വിക്ഷേപണം നീട്ടിവെച്ചത്. തിങ്കളാഴ്ച അനുകൂല കാലാവസ്ഥയായിരിക്കുമെന്ന കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് തീയതി നിശ്ചയിച്ചത്. ജപ്പാൻ സമയം രാവിലെ 6.58നാണ് വിക്ഷേപിക്കുക.എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായും കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണെന്നും വിക്ഷേപണ സൗകര്യമൊരുക്കുന്ന മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് വക്താവ് അറിയിച്ചു.

ഫെബ്രുവരിയിലാണ് ഹോപ്പ് ചൊവ്വയിൽ എത്തുക. ദുബൈയിൽ നിർമിച്ച ഉപഗ്രഹം രണ്ട് മാസം മുമ്പാണ് ജപ്പാനിൽ എത്തിച്ചത്. എം.എച്ച്.ഐ എച്ച്.ടു.എ റോക്കറ്റ് ഹോപ്പിനെ വഹിക്കും. ചൊവ്വയുടെ താഴ്ന്ന അന്തരീക്ഷം ചിത്രീകരിക്കുക വഴി കാലാവസ്ഥ മാറ്റങ്ങൾ നിരീക്ഷിക്കാനും ആഗോള കാലാവസ്ഥാ ഭൂപടം മനസ്സിലാക്കാനും ലക്ഷ്യമിട്ടാണ് ഹോപ്പിൻെറ പ്രയാണം.