LiveTV

Live

UAE

യു.എ.ഇയിലുള്ള സന്ദർശക വിസക്കാർക്ക് ആഗസ്​റ്റ്​ 11ന്​ ശേഷം ഒരു മാസം കൂടി ഗ്രേസ്​ പിരിയഡ്​

യു.എ.ഇയിൽ മാർച്ച്​ ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ സന്ദർശക വിസ, ടൂറിസ്​റ്റ്​ വിസക്കാർ ആഗസ്​റ്റ്​ 11നകം നാടുവിടുകയോ വിസ പുതുക്കുകയോ വേണമെന്ന നിർദേശത്തിൽ ഒരു ഇളവ്​ കൂടി.

യു.എ.ഇയിലുള്ള സന്ദർശക വിസക്കാർക്ക് ആഗസ്​റ്റ്​ 11ന്​ ശേഷം ഒരു മാസം കൂടി  ഗ്രേസ്​ പിരിയഡ്​

യു.എ.ഇയിൽ മാർച്ച്​ ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ സന്ദർശക വിസ, ടൂറിസ്​റ്റ്​ വിസക്കാർ ആഗസ്​റ്റ്​ 11നകം നാടുവിടുകയോ വിസ പുതുക്കുകയോ വേണമെന്ന നിർദേശത്തിൽ ഒരു ഇളവ്​ കൂടി. ആവശ്യമെങ്കിൽ ആഗസ്​റ്റ്​ 11 മുതൽ 30 ദിവസത്തേക്ക്​ ഗ്രേസ്​ പിരീഡ് നേടി രാജ്യത്ത്​ തുടരുവാനാണ്​ ഫെഡറൽ അതോറിറ്റി ഫോർ ​ഐഡന്റിറ്റി ആന്റ്​ സിറ്റിസൺഷിപ്പ്​ (ഐ.സി.എ) സൗകര്യമൊരുക്കുന്നത്​. ഒറ്റ തവണ മാത്രമാണ്​ ഇത്തരത്തിൽ ഗ്രേസ്​ പിരീഡ്​ നേടാൻ അവസരം നൽകൂവെന്നും ഐ.സി.എ വ്യക്​തമാക്കി.

ഈ കാലയളവിൽ വിസ പുതുക്കുകയോ താമസതൊഴിൽ വിസയിലേക്ക്​ മാറുകയോ ചെയ്യാത്ത പക്ഷം 30ദിവസം തികയുന്നതോടെ​ രാജ്യം വിടേണ്ടി വരും. അല്ലെങ്കിൽ പിഴ ഈടാക്കും. വിസ, തിരിച്ചറിയൽ കാർഡ്​ സേവനങ്ങൾ ​അതോറിറ്റി ഇതിനകം പുനരാരംഭിച്ചു കഴിഞ്ഞു. മാർച്ച്​ ഒന്നിനു ശേഷം താമസ വിസ കാലാവധി തീർന്നവർക്ക്​ ജൂലൈ 12 മുതൽ മൂന്നു മാസത്തിനകം അവ പുതുക്കിയാൽ മതിയാവും.

നേരത്തേ, കോവിഡ്​ പ്രതിസന്ധി ഘട്ടത്തിൽ മാർച്ച്​ ഒന്നിനു ശേഷം കാലഹരണപ്പെട്ട താമസ വിസകൾക്കും സന്ദർശക വിസകൾക്കും ഡിസംബർ 31വരെ കാലാവധി ദീർഘിപ്പിച്ചു നൽകിയിരുന്നു. എന്നാൽ, രാജ്യം വിജയകരമായി കോവിഡ്​ വെല്ലുവിളിയെ മറികടക്കുകയും ജീവിതവും ഔദ്യോഗിക പ്രവർത്തനങ്ങളും സാധാരണ ഗതിയിലേക്ക്​ തിരിച്ചെത്തുകയും ചെയ്​തതോടെ ആ നടപടി റദ്ദാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. അതോറിറ്റിയുടെ ica.gov.ae വെബ്​സൈറ്റിലൂടെ വിസ പുതുക്കുന്നതിനുള്ള സ്​മാർട്ട്​ സേവനങ്ങൾ ലഭ്യമാവും.