LiveTV

Live

UAE

കോവിഡ് പ്രതിസന്ധി; വെർച്വൽ യോഗത്തിലൂടെ യു.എ.ഇ മന്ത്രിസഭാംഗങ്ങൾ ചുമതലയേറ്റു

കഴിഞ്ഞ ദിവസം പുനഃസംഘടിപ്പിച്ച യുഎഇ മന്ത്രിസഭയിലെ അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്

കോവിഡ് പ്രതിസന്ധി; വെർച്വൽ യോഗത്തിലൂടെ യു.എ.ഇ മന്ത്രിസഭാംഗങ്ങൾ ചുമതലയേറ്റു

യു.എ.ഇ മന്ത്രിസഭാംഗങ്ങൾ ചുമതലയേറ്റു. കോവിഡ് പ്രതിസന്ധി മുൻനിർത്തി വെർച്വൽ യോഗത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

കഴിഞ്ഞ ദിവസം പുനഃസംഘടിപ്പിച്ച യുഎഇ മന്ത്രിസഭയിലെ അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകിയിരുന്നു.

അബുദബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഇൻഡസ്ട്രി ആൻഡ് അഡ്വാൻസ് ടെക്നോളജി എന്ന പുതിയ മന്ത്രാലയത്തിനും പുന:സംഘടനയിൽ രൂപം നൽകി. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സംയോജിപ്പിച്ചിട്ടുണ്ട്. ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരുത്തിയാണ് മന്ത്രിസഭാ പുനഃസംഘടന. 50 വർഷത്തെ വികസനം മുന്നിൽകണ്ടുള്ള പദ്ധതികളാണ് യുഎഇ ആസൂത്രണം ചെയ്യുന്നത്.