LiveTV

Live

UAE

ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ യു.എ.ഇയിലേക്ക് വിമാനങ്ങൾ എത്തിതുടങ്ങി

വിദ്യാർഥികളും അമ്മമാരും ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളവരുമാണ് വിമാനത്തിൽ കൂടുതലും ഉണ്ടായിരുന്നത്

ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍   യു.എ.ഇയിലേക്ക് വിമാനങ്ങൾ എത്തിതുടങ്ങി

ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള വിമാനങ്ങൾ എത്തിതുടങ്ങി. വന്ദേഭാരത് മിഷൻ വഴിയുള്ള വിമാനങ്ങൾക്ക് പുറമെ ചാർേട്ടഡ് വിമാനങ്ങളും യു.എ.ഇയിൽ എത്തി. വിദ്യാർഥികളും അമ്മമാരും ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളവരുമാണ് വിമാനത്തിൽ കൂടുതലും ഉണ്ടായിരുന്നത്.

രാവിലെ 10.30ന് ഡെൽഹിയിൽ നിന്ന് ഷാർജയിലേക്കാണ് ആദ്യ ഇന്ത്യൻ വിമാനം എത്തിയത്. മാർച്ച് 19ന് ശേഷം ആദ്യമായാണ് ഇന്ത്യൻ യാത്രക്കാരുമായി സാധാരണ വിമാനം എത്തുന്നത്. നേരത്തെ ചെറുവിമാനങ്ങളിലായി വളരെ കുറച്ച് യാത്രക്കാർ എത്തിയിരുന്നെങ്കിലും അതിന് ശേഷം ഇന്ത്യ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, യു.എ.ഇയുമായുണ്ടാക്കിയ 15 ദിവസത്തെ ധാരണയുടെ അടിസ്ഥാനത്തിലാണ് 26 വരെ സർവീസ് നടത്താൻ അനുമതി നൽകിയിരിക്കുന്നത്.

ഞായറാഴ്ച കൊച്ചിയിൽ നിന്ന് ദുബൈയിലേക്കും കരിപ്പൂരിൽ നിന്ന് റാസൽ ഖൈമയിലേക്കും ചാർേട്ടഡ് വിമാനങ്ങൾ എത്തി. അംഗീകൃത മെഡിക്കൽ ലാബുകളിൽ കോവിഡ് പരിേശാധന നടത്തി നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയവരെ മാത്രമാണ് വിമാനത്തിൽ കയറ്റിയത്.

വന്ദേഭാരത് മിഷനിൽ കനത്ത നിരക്കാണ് പ്രവാസികളിൽ നിന്ന് ഈടാക്കുന്നത്. 24,000 മുതൽ 30,000 രൂപ വരെ നൽകിയാണ് ഇവർ യു.എ.ഇയിൽ എത്തിയത്. സാധാരണ ഈ സമയങ്ങളിൽ 10,000 രൂപയിൽ താഴെയാണ് നിരക്ക്.