LiveTV

Live

UAE

യു.എ.ഇയിൽ 679 പേർകൂടി കോവിഡ് രോഗമുക്തരായി

അതേസമയം 403 പേർക്ക് പുതുതായി രോഗബാധയും റിപ്പോർട്ട് ചെയ്തു. ഫീൽഡ് ആശുപത്രികളിൽ നിന്ന് കോവിഡ് രോഗികൾ മുഴുവനായും ഡിസ്ചാർജ് ചെയ്തതിന്‍റെ സംതൃപ്തിയിലാണ് യു.എ.ഇ

യു.എ.ഇയിൽ 679 പേർകൂടി കോവിഡ് രോഗമുക്തരായി

യു.എ.ഇയിൽ 679 പേർകൂടി കോവിഡ് രോഗമുക്തരായി. അതേസമയം 403 പേർക്ക് പുതുതായി രോഗബാധയും റിപ്പോർട്ട് ചെയ്തു. ഫീൽഡ് ആശുപത്രികളിൽ നിന്ന് കോവിഡ് രോഗികൾ മുഴുവനായും ഡിസ്ചാർജ് ചെയ്തതിന്‍റെ സംതൃപ്തിയിലാണ് യു.എ.ഇ. 58,000 പേരിൽ പരിശോധന നടത്തിയ ഘട്ടത്തിലാണ് 403 പേർക്ക് പുതുതായി രോഗബാധ കണ്ടെത്തിയത്. യു.എ.ഇയിൽ കോവിഡ് ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 331 ആയി. ആകെ രോഗികളുടെ എണ്ണം 54,453 ഉം രോഗമുക്തി നേടിയവർ 44,648 ആണ്.

രോഗം ബാധിച്ച വ്യക്തികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും തൃപ്തികരമായ ആരോഗ്യ അവസ്ഥയിലാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.