LiveTV

Live

UAE

യു എ ഇയിലെ പള്ളികൾ ബുധനാഴ്ച തുറക്കും; വെള്ളിയാഴ്ച ജുമുഅ ഉണ്ടാവില്ല

ഇമാമുമാർ കോവിഡ് പരിശോധനക്ക് വിധേയരാവണം

യു എ ഇയിലെ പള്ളികൾ ബുധനാഴ്ച തുറക്കും; വെള്ളിയാഴ്ച ജുമുഅ ഉണ്ടാവില്ല

യു എ ഇയിലെ മുസ്​ലിം പള്ളികളും അമ്പലങ്ങളും ക്രിസ്​ത്യൻ പള്ളികളും ഉൾപെടെയുള്ള എല്ലാ ആരാധനാലയങ്ങളും ബുധനാഴ്​ച മുതൽ തുറക്കാൻ തീരുമാനം. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്​. എന്നാൽ, ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വെള്ളിയാഴ്​ചകളിൽ ജുമുഅ നമസ്​കാരത്തിന്​ അനുമതി നൽകിയിട്ടില്ല. 30 ശതമാനം ആളുകൾക്ക്​ മാത്രമേ പ്രവേശനമുണ്ടാകൂ. മാളുകൾ, വ്യവസായമേഖലകൾ, പാർക്കുകൾ എന്നിവിടങ്ങളിലെ പള്ളികൾ തുറക്കില്ല. കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടാൽ ഉടൻ ആരാധനാലയങ്ങൾ അടക്കണമെന്നും എൻ.സി.ഇ.എം.എ വക്​താവ്​ ഡോ. സൈഫ്​ അൽ ധഹേരി പറഞ്ഞു.

മുൻകരുതൽ നടപടികൾ പാലിച്ചായിരിക്കം തുറക്കേണ്ടത്​. ഇമാമും മറ്റ്​ പുരോഹിതൻമാരും ജീവനക്കാരും കോവിഡ്​ പരിശോധനക്ക്​ വിധേയരാകണം. മൂന്ന്​ മീറ്റർ അകലം പാലിക്കണം. ഹസ്​തദാനം പാടില്ല. വീട്ടിൽ നിന്ന്​ അംഗശുദ്ധി വരുത്തിവേണം പള്ളിയിൽ എത്താൻ. ഖുർആൻ പാരായണം ചെയ്യുന്നവർ വീട്ടിൽ നിന്ന്​ ഖുർആൻ കൊണ്ട്​ വരണം. ആരാധനാലയങ്ങളിൽ എത്തുന്ന എല്ലാവരും ​അൽഹൊസ്​ൻ (AlHosn) മൊ​ൈബൽ ആപ്പ്​ ഡൗൺൺലോഡ്​ ചെയ്യണം. 12 വയസിൽ താഴെയുള്ള കുട്ടികളും പ്രായമായവരും ഗുരുതര രോഗമുള്ളവരും പോകുന്നത്​ ഒഴിവാക്കണം. നേരത്തെ തന്നെ ആരാധനാലയങ്ങളിൽ മുൻകരുതൽ നിർദേശം പ്രസിദ്ധീകരിച്ചിരുന്നു.