LiveTV

Live

UAE

ആദ്യ ഇസ്​ലാമിക്​ ബാങ്ക്​ സ്​ഥാപകൻ സഈദ്​ ലൂത്ത അന്തരിച്ചു

യു.എ.ഇയുടെ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്ക്​ വഹിച്ചിരുന്നു.

ആദ്യ ഇസ്​ലാമിക്​ ബാങ്ക്​ സ്​ഥാപകൻ സഈദ്​ ലൂത്ത അന്തരിച്ചു

ലോകത്തിലെ ആദ്യ ഇസ്​ലാമിക്​ ബാങ്ക്​ സ്​ഥാപകനും പ്രമുഖ സാമ്പത്തീക വിദഗ്​ദനും വ്യവസായിയുമായ ഹാജ്​ സഈദ്​ ബിൻ അഹ്​മദ്​ അൽ ലൂത്ത അന്തരിച്ചു. 97 വയസായിരുന്നു. 1923 ൽ ദുബൈയിൽ ജനിച്ച സഈദ്​ ലൂത്ത യു.എ.ഇയുടെ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്ക്​ വഹിച്ചിരുന്നു. 1975 ലാണ് ലോകത്തെ ആദ്യത്തെ ആധുനിക ഇസ്ലാമിക് ബാങ്കായ ദുബൈ ഇസ്ലാമിക് ബാങ്കിന് രൂപം നൽകിയത്.

ദുബൈ കൺസ്യൂമർ കോഓപറേറ്റീവ്​, ദുബൈ ഇസ്​ലാമിക്​ ബാങ്ക് എന്നിവ സ്​ഥാപനങ്ങളും സൊസൈറ്റികളും സംഘടനകളും സ്​ഥാപിച്ചത്​ അദ്ദേഹത്തി​െൻറ നേതൃത്വത്തിലാണ്​. 1983ൽ ഇസ്​ലാമിക്​ എഡുകേഷൻ സ്​കൂളും 86 ൽ പെൺകുട്ടികൾക്കായി ദുബൈ മെഡിക്കൽ കോളജും സ്​ഥാപിച്ചു. 1956 ൽ സഹോദരനുമൊത്ത്​ എസ്​.എസ്​ ലൂത്ത കോൺട്രാക്​ടിങ് കമ്പനി തുടങ്ങിയതാണ്​ വഴിത്തിരിവായത്​. പ്രമുഖ സ്​ഥാപനമായി വളർന്ന എസ്​.എസ്​ ലൂത്തയുടെ ചെയർമാനാണ്​ അദ്ദേഹം. നാവികൻ എന്ന നിലയിൽ നിന്ന്​ വൻ വ്യവസായിയായ ചരിത്രമാണ്​ സഈദ്​ ലൂത്തയുടേത്​. സാമ്പത്തീക വിദഗ്​ദൻ, ബാങ്കർ, ദീർഘവീക്ഷണമുള്ള നേതാവ്​, എഴുത്തുകാരൻ, അധ്യാപകൻ എന്നീ നിലകളിലും സാന്നിധ്യം അറിയിച്ചിരുന്നു.

സഈദ്​ ലൂത്തയുടെ നി​ര്യാണത്തിൽ യുഎഇ വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം അനുശോചിച്ചു. ഒന്നുമില്ലായ്​മയിൽ നിന്ന്​ വ്യവസായലോകംകം കെട്ടിപ്പടുത്തയാളാണ്​ സഈദ്​ ലൂത്ത എന്ന്​ അദ്ദേഹം അനുസ്​മരിച്ചു. ദുബൈയുടെ സാമ്പത്തികാവസ്​ഥയിൽ അദ്ദേഹത്തിന്റെ സ്​പർശമുണ്ട്​ എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പരേതനും കുടുംബത്തിനുമായി പ്രാർത്ഥിക്കുന്നതായും അറിയിച്ചു.