LiveTV

Live

UAE

തിരൂർ സ്വദേശി ഫുജൈറയിൽ കോവിഡ് ബാധിച്ച് മരിച്ചു

കഴിഞ്ഞദിവസം കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു

തിരൂർ സ്വദേശി ഫുജൈറയിൽ കോവിഡ് ബാധിച്ച് മരിച്ചു

യു എ ഇയിലെ ഫുജൈറയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം തിരൂർ നിറമരുതൂർ മങ്ങാട് സ്വദേശി ഉമർബാവയാണ് (58) മരിച്ചത്. ഫുജൈറയിൽ സ്വകാര്യസ്ഥാപനത്തിന്റെ പി ആർ ഒ ആയിരുന്നു. കഴിഞ്ഞദിവസം കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തേ പ്രമേഹരോഗത്തിന് ചികിൽസയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം യു എ ഇയിൽ ഖബറടക്കും. മുണ്ടേക്കാട്ട് വീട്ടിൽ മുഹമ്മദ് ബാവ ഹാജിയുടെയും ആയിശകുട്ടിയുടെയും മകനാണ്. ഭാര്യ: റംലത്ത്. മക്കൾ: നസറുദ്ദീൻ (സൗദി), അബൂസാമത്ത് (ഫുജൈറ), മഖബൂൽ (ഷാർജ), മെഹ്റുന്നിസ. മരുമക്കൾ: ഷക്കീല ബാനു, അന്നത്ത്, ഫാരിഷ, ഉവൈസ്.