LiveTV

Live

UAE

ദുബൈയിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; ഷോപ്പിങ് മാളുകളിൽ പ്രായം പ്രശ്നമല്ല

പബ്ലിക് പാർക്കുകൾ മുതൽ ബീച്ചുകൾ വരെയുള്ള വിനോദകേന്ദ്രങ്ങളിൽ ഇന്ന് മുതൽ ശേഷിയുടെ 100 ശതമാനം പ്രവേശനത്തിന് അനുമതി നൽകും

ദുബൈയിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; ഷോപ്പിങ് മാളുകളിൽ പ്രായം പ്രശ്നമല്ല

ദുബൈയിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. ഷോപ്പിങ്മാളുകളിൽ പ്രായഭേദമന്യേ എല്ലാവർക്കും ജൂൺ 18 മുതൽ പ്രവേശിക്കാമെന്ന് ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. നേരത്തേ 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 12 വയസിന് താഴെ പ്രായമുള്ളവർക്കും മാളുകളിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. പബ്ലിക് പാർക്കുകൾ മുതൽ ബീച്ചുകൾ വരെയുള്ള വിനോദകേന്ദ്രങ്ങളിൽ ഇന്ന് മുതൽ ശേഷിയുടെ 100 ശതമാനം പ്രവേശനത്തിന് അനുമതി നൽകും. സമാനമായ രീതിയിൽ പൂർണമായും പ്രവർത്തന സജ്ജമാകുന്ന കേന്ദ്രങ്ങൾ ഇവയാണ്- നിന്തൽകുളങ്ങൾ, ജലകായിക കേന്ദ്രങ്ങൾ, സ്വകാര്യ മ്യൂസിയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ആർട്ട് ഗാലറികൾ, പൊതു വായനാശാലകൾ, ഹോട്ടലുകളിലെ വാട്ടർപാർക്കുകൾ, പൂളുകൾ, മീറ്റിങ് റൂമുകൾ, കിഡ്സ് ക്ലബുകൾ, ഹോം ബ്യൂട്ടി സർവീസുകൾ, പ്രായമാവർക്കും ഭിന്നശേഷിക്കാർക്കും പരിചരണം നൽകുന്ന കേന്ദ്രങ്ങൾ, പാർക്കുകളിലെയും ബീച്ചുകളിലെയും വ്യായാമ സ്ഥലങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, ത്രീഡി-ഫോർഡി സിനിമാശാലകൾ, ഡെസർട്ട് ക്യാമ്പുകൾ.

ഇന്നലെ യു എ ഇയിൽ രണ്ടുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണസംഖ്യ 295 ആയി. 382 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. എങ്കിലും 676 പേർ രോഗവിമുക്തി നേടി. രോഗവിമുക്തി നേടിയവരുടെ മൊത്തം എണ്ണം 29,537 ആയിട്ടുണ്ട്.