LiveTV

Live

UAE

ദുബൈയിൽ മലയാളി ഫാഷൻ കൊറിയോഗ്രാഫർ ദുരിതത്തിൽ; ചികിൽസക്ക് വഴിയില്ലാതെ രക്തമൊലിക്കുന്ന അവസ്ഥയിലാണ്

സന്ദർശക വിസയിലുള്ള ഇദ്ദേഹം രോഗാവസ്ഥ ചൂണ്ടിക്കാട്ടി പലവട്ടം എംബസിയെ സമീപിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിച്ചിട്ടില്ല

ദുബൈയിൽ മലയാളി ഫാഷൻ കൊറിയോഗ്രാഫർ ദുരിതത്തിൽ; ചികിൽസക്ക് വഴിയില്ലാതെ രക്തമൊലിക്കുന്ന അവസ്ഥയിലാണ്

ഹൃദ്രോഗ ശസ്ത്രക്രിയക്ക് വിധേയനായ മലയാളി ഫാഷൻ കൊറിയോഗ്രാഫർ തുടർ ചികിൽസക്ക് വഴിയില്ലാതെ ദുബൈയിൽ ദുരിതത്തിൽ കഴിയുന്നു. സന്ദർശക വിസയിലുള്ള ഇദ്ദേഹം രോഗാവസ്ഥ ചൂണ്ടിക്കാട്ടി പലവട്ടം എംബസിയെ സമീപിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിച്ചിട്ടില്ല. മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തമൊലിക്കുന്ന അവസ്ഥയിലാണ് നാട്ടിലേക്ക് പോകാൻ ഇദ്ദേഹം സഹായം തേടുന്നത്.

നിരവധി രാജ്യങ്ങളിൽ ഫാഷൻ രംഗത്ത് അറിയപ്പെടുന്ന കൊറിയോഗ്രഫറാണ് മഞ്ചേരി സ്വദേശിയായ മുഹമ്മദ് റഫ്ഹത്ത്. ജോലിയുടെ ഭാഗമായി ഒരുവർഷം മുമ്പാണ് സന്ദർശകവിസയിൽ ദുബൈയിലെത്തിയത്. ഇതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ദുബൈ റാശിദ് ആശുപത്രിയിൽ ആഞ്ജിയോപ്ലാസ്റ്റിക് വിധേയനായി. കോവിഡ്കാലത്ത് ഫാഷൻ ഷോകൾ നിലച്ചതോടെ ജോലി ഇല്ലാതായി. ഇൻഷൂറൻസ് ഇല്ലാത്തതിനാൽ തുടർ ചികിസക്കും വഴിയില്ല. നാട്ടിൽപോകാൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേയായി. ബർദുബൈയിൽ സാമൂഹിക പ്രവർത്തകരുടെ തണലിലാണ് താമസവും ഭക്ഷണവും. ദിവസം വലിയ അളവിൽ രക്തം നഷ്ടപ്പെടുന്നതിനാൽ കടുത്ത ആശങ്കയിലാണ് റഫ്ഹത്ത് ദുബൈയിൽ ദിവസങ്ങൾ തള്ളിനീക്കുന്നത്.

മുഹമ്മദ് റഫ്ഹത്ത് ഫാഷൻ രംഗത്ത്