LiveTV

Live

UAE

കോഴിക്കോട് സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ചു മരിച്ചു

നിലവഷളായതിനെ തുടർന്ന് റാസൽഖൈമയിലെ ആശുപത്രിയിൽ നിന്ന് ദുബൈ ആശുപതിയിലേക്ക് മാറ്റുകയായിരുന്നു

കോഴിക്കോട് സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ചു മരിച്ചു

കോഴിക്കോട് സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ചു മരിച്ചു. പന്നിയങ്കര സറീന മൻസിലിൽ മൊയ്‌തീൻ കോയയാണ് (58) മരിച്ചത്. റാസൽഖൈമയിൽ ഹൗസ് ഡ്രൈവർ ആയിരുന്നു. നിലവഷളായതിനെ തുടർന്ന് റാസൽഖൈമയിലെ ആശുപത്രിയിൽ നിന്ന് ദുബൈ ആശുപതിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: സാഹിറ. മക്കൾ: ജവാദ് (ഒമാൻ), ഫിനാൻ. മരുമകൾ: നാജിയ. ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 201 ആയി.