LiveTV

Live

UAE

പരിസ്ഥിതിദിനത്തിൽ പ്രവാസിയുടെ മ്യൂസിക് വീഡിയോ

മൊബൈലിലും കമ്പ്യൂട്ടറിലും സമയം കൊല്ലുന്ന പുതിയ തലമുറക്ക് എന്തുകൊണ്ട് മട്ടുപ്പാവിലും വീട്ടുവളപ്പിലും വിത്തുകളുമായി ഇറങ്ങികൂട എന്ന ചോദ്യമുന്നയിക്കുകയാണ് സ്പ്രൗട്ട്

പരിസ്ഥിതിദിനത്തിൽ പ്രവാസിയുടെ മ്യൂസിക് വീഡിയോ

പരിസ്ഥിതി ദിനത്തിൽ കുട്ടികളിൽ കാർഷിക അവബോധം സൃഷ്ടിക്കാൻ പ്രവാസി എഞ്ചിനീയറുടെ മ്യൂസിക് വിഡിയോ. ഷാർജ ഇത്തിസലാത്തിലെ ഗ്രാഫിക്സ് എഞ്ചിനീയർ ആസിഫ് അഷ്റഫ് ആണ് വീഡിയോ പുറത്തിറക്കിയത്. മക്കളായ ഷാഹുൽ ഹമീദിനെയും യൂസഫ് അഹമ്മദിനെയും കഥാപാത്രങ്ങളാക്കിയാണ് വീഡിയോ.

ലോക്ക്ഡൗൺ കാലത്ത് മൊബൈലിലും കമ്പ്യൂട്ടറിലും സമയം കൊല്ലുന്ന പുതിയ തലമുറക്ക് എന്തുകൊണ്ട് മട്ടുപ്പാവിലും വീട്ടുവളപ്പിലും വിത്തുകളുമായി ഇറങ്ങികൂട എന്ന ചോദ്യമുന്നയിക്കുകയാണ് സ്പ്രൗട്ട് എന്ന് പേരിട്ട വീഡിയോ.

വീഡിയോ കണ്ട് ഒരു കുട്ടിയെങ്കിലും വിത്ത് നടാനും കൃഷി നടത്താനും ഇറങ്ങിത്തിരിച്ചാൽ അതൊരു വിജയമാണെന്ന് ആസിഫ് പറയുന്നു.

തൃശൂർ വടക്കേക്കാട് സ്വദേശിയായ ആസിഫ് നാട്ടിലായിരിക്കുമ്പോഴും പരിസ്ഥിതിദിനങ്ങളിൽ ഇത്തരം വീഡിയോകൾ പുറത്തിറക്കാറുണ്ട്. ആ പതിവ് ഗൾഫിലും തെറ്റിച്ചില്ല. റഫീന ആരിഫിന്റേതാണ് വരികൾ. ഡോൺ ടോം ഗ്രിഗറിയുടേതാണ് സംഗീതം. ഛായാഗ്രഹണവും എഡിറ്റും ആസിഫിന്റേതാണ്. മീട്ടു എന്ന ഇവരുടെ തത്തയും വീഡിയോയുടെ ഭാഗമാണ്.