LiveTV

Live

UAE

യു എ ഇ ഔദ്യോഗിക വാർത്ത ഏജൻസി ഇനി മലയാളത്തിലും

മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

യു എ ഇ ഔദ്യോഗിക വാർത്ത ഏജൻസി ഇനി മലയാളത്തിലും

യു എ ഇ ഔദ്യോഗിക വാർത്താ എജൻസിയായ വാം മലയാളത്തിലും സേവനം ആരംഭിച്ചു. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ ബംഗാളി, ഇന്തോനേഷ്യൻ, പഷ്തൂ എന്നീ ഭാഷകളാണ് ഉൾപ്പെടുത്തിയത്. ഹിന്ദി ഉൾപ്പെടെ 13 ഭാഷകളിൽ നേരത്തേ വാം വാർത്തകൾ നൽകുന്നുണ്ട്. ഇന്ത്യൻ ഭാഷകളിൽ നിന്ന് ഹിന്ദിക്ക് പുറമേ മലയാളം മാത്രമാണുള്ളത്. ബംഗാളി, ഉറുദു ഭാഷകളുണ്ടെങ്കിലും അവ ബംഗ്ലാദേശിന്റെയും, പാകിസ്താന്റെയും ഭാഷകൾ എന്ന നിലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഈ ഭാഷകൾ സംസാരിക്കുന്ന 551 ദശലക്ഷം ആളുകൾക്ക് കൂടി വാം സേവനം ഉറപ്പാക്കാൻ കഴിയുമെന്ന് നാഷണൽ മീഡിയ കൗൺസിൽ ചെയർമാൻ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ പറഞ്ഞു.