LiveTV

Live

UAE

കെ.എം.സി.സി ഏര്‍പ്പെടുത്തിയ ആദ്യ ചാര്‍ട്ടേഡ് വിമാനം നാളെ കോഴിക്കോട്ടേക്ക്

റാസല്‍ഖൈമയില്‍ നിന്ന്കോഴിക്കോട്ടേക്കാണ് കെ.എം.സി.സി ഏർപ്പെടുത്തിയ വിമാനം നാളെ സര്‍വീസ് നടത്തുന്നത്

കെ.എം.സി.സി ഏര്‍പ്പെടുത്തിയ ആദ്യ ചാര്‍ട്ടേഡ് വിമാനം നാളെ കോഴിക്കോട്ടേക്ക്

കോവിഡിനെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളേയും കൊണ്ടുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം നാളെ കേരളത്തിലെത്തും. റാസല്‍ ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് കെ.എം.സി.സി ഏർപ്പെടുത്തിയ വിമാനം നാളെ സര്‍വീസ് നടത്തുന്നത്.160 യാത്രക്കാര്‍ വിമാനത്തിലുണ്ടാകും.

ജൂണ്‍ ഒന്നിന് ഷാര്‍ജ അഴീക്കോട് മണ്ഡലം കെ.എം.സി.സി യുടെയും ജൂണ്‍ രണ്ടിന് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി.യുടെയും വിമാനങ്ങള്‍ പുറപ്പെടും. വിവിധ എമിറേറ്റുകളിലെ കീഴ്ഘടകങ്ങളുടെ കീഴില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും വിമാനങ്ങള്‍ കേരളത്തിലേക്കു യാത്രയാകും. വിമാന സര്‍വീസ് ലഭ്യമാക്കാനുള്ള ഒരുക്കങ്ങളെല്ലാം പുരോഗമിക്കുന്നതായി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജന. സെക്രട്ടറി നിസാര്‍ തളങ്കര ചാര്‍ട്ടഡ് ഫ്‌ളൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഫൈസല്‍ അഴീക്കോട് എന്നിവര്‍ അറിയിച്ചു.