LiveTV

Live

UAE

യു.എ.ഇയിൽ കോവിഡ് മരണസംഖ്യ കുറയുന്നു

ഇന്നും വെറും രണ്ട് മരണം മാത്രമാണ് രേഖപ്പെടുത്തിയത്. അതേ സമയം രോഗവ്യാപനത്തിൽ കാര്യമായ കുറവ് ഇല്ലെന്നാണ് പുതിയ കണക്കുകളും വ്യക്തമാക്കുന്നത്

യു.എ.ഇയിൽ കോവിഡ് മരണസംഖ്യ കുറയുന്നു

യു.എ.ഇയിൽ കോവിഡ് മരണസംഖ്യ കുറയുന്നു. ഇന്നും വെറും രണ്ട് മരണം മാത്രമാണ് രേഖപ്പെടുത്തിയത്. അതേ സമയം രോഗവ്യാപനത്തിൽ കാര്യമായ കുറവ് ഇല്ലെന്നാണ് പുതിയ കണക്കുകളും വ്യക്തമാക്കുന്നത്. രണ്ട് മരണം കൂടി സംഭവിച്ചതോടെ യു.എ.ഇയിൽ കോവിഡ് മരണസംഖ്യ 264 ആയി. പിന്നിട്ട ഒരാഴ്ചക്കാലം കുറഞ്ഞ മരണസംഖ്യ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 661 പുതിയ കേസുകളാണ് ഇന്നും യു.എ.ഇയിൽ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 34,557 ആയി. ഇന്നലെ 726 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

രോഗം ഭേദപ്പെടുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. 386 പേർക്ക് കൂടി രോഗം സുഖപ്പെട്ടു. ഇതോടെ 17,932 ആയി രോഗവിമുക്തി ലഭിച്ചവരുടെ എണ്ണം ഉയർന്നു. ലോകശരാശരിയുമായി തട്ടിച്ചു നോക്കുേമ്പാൾ ദശലക്ഷത്തിന് 27 മാത്രമാണ് യു.എ.ഇയിൽ മരണസംഖ്യ. ഒമാൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിത്യവും രോഗികളുടെ എണ്ണം ആയിരത്തിനു മുകളിലാണെന്നിരിക്കെ, വ്യാപനം തടയുന്നതിൽ കുറെയൊക്കെ വിജയിക്കുന്നുണ്ടെന്നാണ് യു.എ.ഇ അധികൃതരുടെ വിലയിരുത്തൽ.