LiveTV

Live

UAE

പുകവലിക്കെതിരെ ബോധവൽകരണവുമായി അനിമേഷൻ വീഡിയോ

യു എ ഇയിലെ നിയമ സ്ഥാപനത്തിലെ മാധ്യമവിഭാഗം കോർഡിനേറ്ററായ അൻഷീറാ അസീസാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്

പുകവലിക്കെതിരെ ബോധവൽകരണവുമായി അനിമേഷൻ വീഡിയോ

പുകവലിക്കെതിരെ ബോധവൽകരണവുമായി പ്രവാസി മാധ്യമപ്രവർത്തകയുടെ അനിമേഷൻ വീഡിയോ. ലോക പുകയില വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി അൻഷീറ അസീസാണ് അനിമേഷൻ ചിത്രം പുറത്തിറക്കിയത്. സിഗരറ്റിന്റെ ശാപം എന്ന പേരിലാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള അനിമേഷൻ വിഡിയോ. വലിച്ചുതള്ളുന്നവർക്ക് ഒരു സിഗരറ്റ് നൽകുന്ന മുന്നറിയിപ്പാണ് വീഡിയോയുടെ ഇതിവൃത്തം.

യു എ ഇയിലെ നിയമ സ്ഥാപനത്തിലെ മാധ്യമവിഭാഗം കോർഡിനേറ്ററായ അൻഷീറാ അസീസാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഷാജഹാൻ ഉമറിന്റേതാണ് ആനിമേഷൻ. ഇർഷാദ് എപി എഡിറ്റിങ്ങും, നൗഷാദ് കുറ്റിപ്പുറം ഡബ്ബിങും നിർഹിച്ചു. കഥയും നിർമാണവും ഫനാസ് തലശ്ശേരി നിർവഹിച്ചു. ദുബൈയിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ റിലീസിങ്.