LiveTV

Live

UAE

അബൂദബിയിൽ ഒരാഴ്ച പ്രവേശനവിലക്ക്; അകത്തും പുറത്തും യാത്രാനിയന്ത്രണം

അബൂദബി എമിറേറ്റിൽ നിന്ന് പുറത്തേക്കും മറ്റിടങ്ങളിൽ നിന്ന് അകത്തേക്കും യാത്ര അനുവദിക്കില്ല

അബൂദബിയിൽ ഒരാഴ്ച പ്രവേശനവിലക്ക്; അകത്തും പുറത്തും യാത്രാനിയന്ത്രണം

യു എ ഇയിലെ അബൂദബി എമിറേറ്റിൽ ചൊവ്വാഴ്ച മുതൽ ഒരാഴ്ച പ്രവേശനവിലക്ക് ഏർപ്പെടുത്തി. അബൂദബി എമിറേറ്റിൽ നിന്ന് പുറത്തേക്കും മറ്റിടങ്ങളിൽ നിന്ന് അകത്തേക്കും യാത്ര അനുവദിക്കില്ലെന്ന് ദുരന്തനിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. അബൂദബി എമിറേറിലെ മേഖലകളായ അൽഐൻ, അൽദഫ്റ, അബൂദബി മേഖലകൾക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് എമിറേറ്റുകളിൽ താമസിച്ച് അബൂദബിയിൽ ജോലി ചെയ്യുന്നവരും, വിവിധ മേഖലകൾക്ക് ഇടയിൽ യാത്രചെയ്യുന്നവരും ജാഗ്രത പാലിക്കണം. പ്രത്യേക അനുമതിയുള്ളവർക്ക് മാത്രമേ യാത്ര അനുവദിക്കൂ. എന്നാൽ, ബീച്ചുകൾ, മാളുകൾ എന്നിവിടങ്ങളിൽ ശേഷിയുടെ 40 ശതമാനം പേർക്ക് തുറന്നുകൊടുക്കും. വ്യായാമത്തിനും മറ്റും പുറത്തിറങ്ങുന്നതിന് ഇളവുണ്ടായിരിക്കും.