LiveTV

Live

UAE

ദുബൈയിൽ മരിച്ച ഷാനിദിന് കോവിഡില്ലെന്ന് സ്ഥിരീകരിച്ചു

മൃതദേഹം സാധാരണ നിലയിൽ ദുബൈയിൽ ഖബറടക്കി

ദുബൈയിൽ മരിച്ച ഷാനിദിന് കോവിഡില്ലെന്ന് സ്ഥിരീകരിച്ചു

ദുബൈയിൽ ഇന്ന് കോവിഡ് ലക്ഷണങ്ങളോടെ മരിച്ച കണ്ണൂർ തലശ്ശേരി സ്വദേശി ഷാനിദിന് (32) കൊറോണ വൈറസ് ബാധയില്ലെന്ന് വ്യക്തമായി. തുടർന്ന് മൃതദേഹം സാധാരണ നിലയിൽ ദുബൈയിൽ ഖബറടക്കി. ബർദുബൈയിലെ ഒരു ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയവെയാണ് ഇദ്ദേഹത്തെ രോഗലക്ഷണങ്ങൾ ശക്തമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിൽസയിലിരിക്കെയാണ് മരണം. എന്നാൽ, പരിശോധനകളിലൊന്നും ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആയിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ, കോവിഡ് ബാധിച്ച് മരിച്ചു എന്നാണ് നാട്ടിൽ ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ന്യൂമോണിയയാണ് മരണകാരണമെന്ന് രേഖകൾ വ്യക്തമാക്കുന്നു. പ്രമേഹമുണ്ടായിരുന്നതിനാൽ വൃക്കകളും തകരാറിലായിരുന്നുവെന്നും മരണറിപ്പോർട്ടിൽ പറയുന്നു.