LiveTV

Live

UAE

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ദുബൈയിൽ മരിച്ചു

47 വർഷമായി അബൂദബിയിലുള്ള ഇദ്ദേഹം റാപ്കോ കമ്പനിയുടെ ജനറൽമാനേജരാണ്

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ദുബൈയിൽ മരിച്ചു

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ദുബൈയിൽ മരിച്ചു. തിരുവനന്തപുരം പള്ളിക്കൽ സ്വദേശി എടയല വീട്ടിൽ നസിമുദ്ധീനാണ് (71) മരിച്ചത്. ഏപ്രിൽ 28 മുതൽ ദുബൈ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. 47 വർഷമായി അബൂദബിയിലുള്ള ഇദ്ദേഹം റാപ്കോ കമ്പനിയുടെ ജനറൽ മാനേജരാണ്. അബൂദബിയിൽ നിന്ന് മകളെ സന്ദർശിക്കാനെത്തിയ ഇദ്ദേഹത്തെ കോവിഡ് ബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട്, കോവിഡ് മുക്തനായെങ്കിലും ന്യൂമോണിയയും അനുബന്ധരോഗങ്ങളും നിലവഷളാക്കിയെന്ന് ബന്ധുക്കൾ പറഞ്ഞു.

ഭാര്യ: റസിയ. മക്കൾ: നിമി, നിജി, നിസി. മരുമക്കൾ: മുഹമ്മദ് സഹീർ (ദുബൈ), ഡോ. ഷംലാൽ (മഫ്‌റഖ് ഹോസ്പിറ്റൽ, അബൂദബി), നിഹാസ് ഇല്യാസ് (യുഎസ്എ). ഖബറടക്കം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ദുബൈയിൽ നടക്കും.