LiveTV

Live

UAE

കോവിഡ്; യു.എ.ഇയില്‍ മൂന്ന് പേര്‍ക്ക് എസ്.എസ്.എല്‍.സി എഴുതാനായില്ല

കോവിഡ്; യു.എ.ഇയില്‍ മൂന്ന് പേര്‍ക്ക് എസ്.എസ്.എല്‍.സി എഴുതാനായില്ല

യു.എ.ഇയിൽ കോവിഡ് ബാധിച്ചതിനാൽ മൂന്ന് വിദ്യാർഥികൾക്ക് ഇന്ന് എസ്.എസ്.എൽ.സി പരീക്ഷ എഴുതാനായില്ല. 599 പേരാണ് ഇന്ന് എസ്.എസ്.എൽ.സി പരീക്ഷക്ക് ഹാജരായത്.

രജിസ്റ്റർ ചെയ്ത 603 വിദ്യാർഥികളിൽ മൂന്ന് പേർക്ക് കോവിഡ് പോസിറ്റീവ് ആയതിനാൽ പരീക്ഷ എഴുതാനായില്ല. ഒരു കുട്ടി കാരണം വ്യക്തമാക്കിയിട്ടില്ല. 490 കുട്ടികൾ പ്ലസ് വൺ പരീക്ഷക്കായി സ്കൂളുകളിലെത്തി.