LiveTV

Live

UAE

ദുബൈയിൽ വാണിജ്യ മേഖല സാധാരണ നിലയിലേക്ക്; നിയന്ത്രണങ്ങളിൽ രാവിലെ 6 മുതൽ രാത്രി 11 വരെ ഇളവ്

മാസ്കും, ഗ്ലൗസും, സാമൂഹിക അകലവും നിർബന്ധം

ദുബൈയിൽ വാണിജ്യ മേഖല സാധാരണ നിലയിലേക്ക്; നിയന്ത്രണങ്ങളിൽ രാവിലെ 6 മുതൽ രാത്രി 11 വരെ ഇളവ്

ദുബൈ എമിറേറ്റിൽ ബുധനാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകും. രാവിലെ ആറു മുതൽ രാത്രി 11 വരെ സഞ്ചരിക്കുന്നതിന്
തടസങ്ങളുണ്ടാവില്ല. രാത്രി 11 മുതൽ പുലർച്ചെ ആറു മണി വരെ മാത്രമേ യാത്രക്ക് വിലക്കുണ്ടാകൂ. മാസ്ക്, സാമൂഹിക അകലം, ഗ്ലൗസ്
എന്നിവയെല്ലാം നിർബന്ധമാണ്. പെരുന്നാൾ അവധിക്കു ശേഷം പൊതു ജീവിതവും വാണിജ്യ പ്രവർത്തനങ്ങളും സാധാരണ നിലയിലേക്കെത്തിക്കാണ് തീരുമാനം. ദുബൈ കിരീടാവകാശി ശൈഖ്
ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ്
തീരുമാനം കൈക്കൊണ്ടത്.

ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ്
ബിൻ റാഷിദ് ആൽമക്തൂം കമ്മിറ്റി ചെയർമാൻ ശൈഖ്
മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്
തും എന്നിവരും യോഗത്തിൽ സംബന്ധിച്ചു. നിലവിലെ കോവിഡ്
പ്രതിസന്ധി, അന്താരാഷ്
ട്ര ആരോഗ്യ സുരക്ഷാ മാനദണ്
ഡങ്ങൾ എന്നിവ പരിശോധിച്ച് രാജ്യത്തെ സ്
ഥിതിഗതികളെല്ലാം വിലയിരുത്തിയാണ്
ഇത്തരമൊരു തീരുമാനം. പ്രതിസന്ധി മറികടക്കുകു എന്നത് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന ശൈഖ്
മുഹമ്മദിന്റെ നിർദേശം ശൈഖ്
ഹംദാൻ യോഗത്തിൽ ചൂണ്ടിക്കാട്ടി.