LiveTV

Live

UAE

'മിഷൻ കംപാഷൻ' പദ്ധതി തുണയായി: രാജ്കുമാർ ഇന്നു മടങ്ങും

വിമാന ടിക്കറ്റിനു പോലും ബുദ്ധിമുട്ടുകയായിരുന്ന ഈ അമ്പത്തിഅഞ്ചുകാരന് 'മീഡിയ വൺ, ഗൾഫ് മാധ്യമം' പദ്ധതിയാണ് തുണയായത്.

'മിഷൻ കംപാഷൻ' പദ്ധതി തുണയായി: രാജ്കുമാർ ഇന്നു മടങ്ങും

പ്രവാസലോകത്തു നിന്ന് ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു തിരുവനന്തപുരം സ്വദേശി രാജ് കുമാർ. എന്നാൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാണ് വിധി. വിമാന ടിക്കറ്റിനു പോലും ബുദ്ധിമുട്ടുകയായിരുന്ന ഈ അമ്പത്തിഅഞ്ചുകാരന് 'മീഡിയ വൺ, ഗൾഫ് മാധ്യമം' പദ്ധതിയാണ് തുണയായത്.

കരൾമാറ്റം കഴിഞ്ഞതിനാൽ ചെറിയ രീതിയിലുള്ള അണുബാധ പോലും ജീവൻ അപകടത്തിലാക്കുന്നതാണ് രാജ്കുമാറിന്റെ അവസ്ഥ. ഗൾഫ് മാധ്യമവും മീഡിയവണും ചേർന്ന് അർഹരായവരെ നാട്ടിലെത്തിക്കുന്ന ദൗത്യമായ 'മിഷൻ വിങ്സ് ഓഫ് കംപാഷൻ' മുഖേന രാജ്കുമാർ ഇന്ന് നാട്ടിലേക്ക് തിരിക്കും. ശൂന്യതയിലേക്കാണ് മടക്കമെങ്കിലും പ്രവാസലോകം നൽകിയ കരുതലിന് നന്ദി പറയാൻ രാജ്കുമാറിനു മടിയില്ല.

രണ്ടരപതിറ്റാണ്ടു കാലത്തോളം റാസൽഖൈമയിൽ പ്രവാസിയായിരുന്ന വെഞ്ഞാറമൂട് സ്വദേശി രാജ്കുമാർ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആറു വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. നാലു വർഷമായി തിരിച്ചെത്തിയിട്ട്. കോവിഡ് കാലത്ത് പിടിച്ചു നിൽക്കാനുള്ള നീക്കം വിജയിക്കില്ലെന്നു കണ്ടാണ് രാജ്കുമാറിന്റെ മടക്കം. ഇന്ന് ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലാണ് രാജ്കുമാർ നാട്ടിലേക്ക് തിരിക്കുക.