LiveTV

Live

UAE

ദുബൈയിലെ ലേബർ ക്യാമ്പിൽ ശമ്പളവും ഭക്ഷണവുമില്ല, പാസ്പോർട്ട് കമ്പനി പിടിച്ചുവെച്ചു: 165 പ്രവാസികൾ ദുരിതത്തിൽ

നാട്ടിലേക്ക് മടങ്ങാൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ് ഇവർ. എന്നാൽ പാസ്പോർട്ടും കമ്പനി പിടിച്ചുവെച്ചിരിക്കുന്നതിനാൽ ആശങ്കയിലാണ്

ദുബൈയിലെ ലേബർ ക്യാമ്പിൽ ശമ്പളവും ഭക്ഷണവുമില്ല, പാസ്പോർട്ട് കമ്പനി പിടിച്ചുവെച്ചു: 165 പ്രവാസികൾ ദുരിതത്തിൽ

30 മലയാളികൾ ഉൾപ്പെടെ 165 പ്രവാസികൾ ദുബൈയിലെ ലേബർ ക്യാമ്പിൽ ജോലിയും ഭക്ഷണവുമില്ലാതെ വലയുന്നു. മാസങ്ങളായി ഇവർക്ക് ശമ്പളം ലഭിക്കുന്നില്ല. നാട്ടിലേക്ക് മടങ്ങാൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ് ഇവർ. എന്നാൽ പാസ്പോർട്ടും കമ്പനി പിടിച്ചുവെച്ചിരിക്കുന്നതിനാൽ ആശങ്കയിലാണ് ഇവർ.

ജബൽഅലി പോലീസ് സ്റ്റേഷന് സമീപത്തെ ക്യാമ്പിലാണ് ഈ തൊഴിലാളികളുടെ ദുരിത ജീവിതം. ഒരു മെക്കാനിക്കൽ ഇലക്ട്രിക്കൽ കമ്പനിയിലെ തൊഴിലാളികളായ ഇവർക്ക് രണ്ട് മാസമായി ശമ്പളവുമില്ല. ഭക്ഷണവുമില്ല. ചില സാമൂഹിക സംഘടനകളുടെ കനിവിലാണ് ഇവർ ഇപ്പോൾ ഭക്ഷണം കഴിക്കുന്നത്. ക്യാമ്പിലെ ചിലർക്ക് കോവിഡ് ബാധയുണ്ടെന്നും കൃത്യമായി ചികിൽസ ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു.

നാട്ടിലേക്ക് പോകാൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ് ഇവർ. പക്ഷെ പലരുടെയും പാസ്പോർട്ട് കമ്പനി പിടിച്ചുവെച്ചിരിക്കുന്നതിനാൽ അനുമതി കിട്ടിയാൽ നാട്ടിൽ പോകാൻ കഴിയുമോ എന്ന ആശങ്കയിലാണ് ഈ തൊഴിലാളികൾ.