നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ യുഎഇയിലേക്ക് മടങ്ങാം; അനുമതി റെസിഡന്‍സ് വിസയുള്ളവര്‍ക്ക് മാത്രം
കോവിഡ് പ്രതിസന്ധിയെ തുടർന്ന് യു.എ.ഇയിലേക്ക് മടങ്ങാൻ കഴിയാതെ താമസ വിസയുള്ള ആയിരങ്ങളാണ് ഇന്ത്യ ഉൾപ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നത്.

ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ യു.എ.ഇ താമസ വിസയുള്ളവർക്ക് ജൂൺ ഒന്ന് മുതൽ മടങ്ങാൻ അനുമതി. കുടുംബാംഗങ്ങൾ യു.എ.ഇയിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ ഇതിന് സൗകര്യം ലഭിക്കുക. അതേസമയം വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാതെ ഇന്ത്യയിൽ നിന്നുള്ളവർക്ക് മടക്കയാത്ര സുഗമമാകില്ല.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് യു.എ.ഇയിലേക്ക് മടങ്ങാൻ കഴിയാതെ താമസവിസയുള്ള ആയിരങ്ങളാണ് ഇന്ത്യ ഉൾപ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നത്.
യു.എ.ഇയിൽ ബന്ധുക്കളുള്ള റസിഡൻസ് വിസക്കാർക്ക് ജൂൺ ഒന്നുമുതൽ മടങ്ങി തുടങ്ങാം. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ ജൂൺ ഒന്നേുമുതൽ ആരംഭിക്കും. കുടുംബങ്ങൾ യു.എ.ഇയിലുള്ള താമസ വിസക്കാർ smartservices.ica.gov. ae എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കുടുംബങ്ങളുടെ പുനഃസമാഗമത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
വിമാന യാത്രാ വിലക്കിനെ തുടർന്നാണ് പല റസിഡൻസ് വിസക്കാരും പുറം രാജ്യങ്ങളിൽ കുടുങ്ങിയത്. സമൂഹമാധ്യമമായ ട്വിറ്ററിൽ ബ്രിങ്ങ്ബാക്ക് യു.എ.ഇ റസിഡന്റ്സ് (#bringbackuaeresidents) എന്ന ഹാഷ്ടാഗിനു ചുവടെ കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണം ശക്തമായിരുന്നു.

ഇന്ത്യയിൽ നിന്നുള്ള യു.എ.ഇ റസിഡൻസ് വിസക്കാർക്ക്, അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് അനുസരിച്ചു മാത്രമാകും മടങ്ങാൻ കഴിയുക.