LiveTV

Live

UAE

ദുരിതാശ്വാസ ഫണ്ടിലേക്ക് തുക സ്വരൂപിച്ച് പ്രവാസി വ്യവസായിയും സഹപ്രവർത്തകരും

10 ലക്ഷം സംഭാവനക്ക് പുറമെ സ്ഥാപനത്തിലെ മലയാളി ജീവനക്കാരിൽ നിന്നും സാലറി ചലഞ്ചിലൂടെ രണ്ട് ലക്ഷം രൂപയും സമാഹരിച്ചു

ദുരിതാശ്വാസ ഫണ്ടിലേക്ക് തുക സ്വരൂപിച്ച് പ്രവാസി വ്യവസായിയും സഹപ്രവർത്തകരും

പ്രവാസി വ്യവസായിയും സഹപ്രവർത്തകരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പന്ത്രണ്ട് ലക്ഷം രൂപ സംഭാവന നൽകി. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോൾഫിൻ ഷിപ്പിംഗ് ലൈൻ മാനേജിങ് ഡയറക്ടർ അഹമ്മദ് ഷബീർ കാക്കശ്ശേരിയാണ് കേരളത്തിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നൽകിയ്. ഇതിന് പുറമെ സ്ഥാപനത്തിലെ മലയാളി ജീവനക്കാരിൽ നിന്നും സാലറി ചലഞ്ചിലൂടെ സ്വരൂപിച്ച 2 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി എ സി മൊയ്‌തീൻ വഴി കൈമാറി. നാടിനു വേണ്ടി ഇടത്തരം, ചെറുകിട സംരംഭകരും മുന്നിട്ടിറങ്ങണമെന്ന് അഹമ്മദ് ഷബീർ അഭിപ്രായപ്പെട്ടു. കേരളത്തിലെ വിരലിലെണ്ണാവുന്ന അതിസമ്പന്നർ മാത്രമാണ് സാധാരണയായി ഇത്തരം സംരംഭങ്ങൾക്ക് സ്ഥിരമായി തണലാകുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലുള്ള എല്ലാ ഇടത്തരം സംരംഭകരും കുറഞ്ഞത് ഒന്നോ രണ്ടോ ലക്ഷം രൂപയെങ്കിലും സ്വരൂപിച്ചു മുഖ്യമന്ത്രിയുടെ കരങ്ങൾക്ക് പിന്തുണ നൽകാൻ വിനിയോഗിച്ചാൽ അത് നമ്മുടെ നാടിന് വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.