LiveTV

Live

UAE

ദുബൈ മെട്രോ സ്റ്റേഷനുകൾ പേര് മാറുന്നു; മൂന്ന് സ്റ്റേഷനുകൾക്ക് പുതിയ പേര് 

ഷറഫ് ഡിജിയും, പാം ദേരയും, നഖീൽ ഹാർബറും ഇനിയില്ല 

ദുബൈ മെട്രോ സ്റ്റേഷനുകൾ പേര് മാറുന്നു; മൂന്ന് സ്റ്റേഷനുകൾക്ക് പുതിയ പേര് 

ദുബൈ മെട്രോ സ്റ്റേഷനുകൾ പേര് മാറുന്നു. മൂന്ന് സ്റ്റേഷനുകളാണ് പുതിയ പേര് സ്വീകരിക്കുന്നത്. അടുത്തമാസം രണ്ടിനുള്ളിൽ സ്റ്റേഷനുകൾ പൂർണമായും പുതിയ പേരുകളിലേക്ക് മാറുമെന്ന് ദുബൈ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

നിലവിൽ ഷറഫ് ഡിജി, പാം ദേര, നഖീൽ ഹാർബർ ടവർ എന്നീ പേരുകളിൽ അറിയപ്പെടുന്ന മൂന് സ്റ്റേഷനുകളാണ് പുതിയ പേരിലേക്ക് മാറുന്നത്. ഷറഫ് ഡിജി മെട്രോ സ്റ്റേഷൻ ഇനി മുതൽ മഷ്റഖ് മെട്രോ സ്റ്റേഷനായിരിക്കും. ദുബൈയിലെ പ്രമുഖ ബാങ്കായ മഷ്റഖ് ബാങ്കാണ് ഈ സ്റ്റേഷന്റെ പേര് സ്വന്തമാക്കിയത്. സ്റ്റേഷന്റെ ബോർഡുകളും സൈനേജുകളും മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. പാം ദേര സ്റ്റേഷൻ ഇനി മുതൽ ഗോൾഡ് സൂഖ് സ്റ്റേഷൻ എന്നാണ് അറിയപ്പെടുക. നഖീൽ ഹാർബർ ടവർ സ്റ്റേഷന്റെ പേര് ജബൽ അലി എന്നാക്കിയിട്ടുണ്ടെന്നും ദുബൈ റോഡ് ട്രാൻപോർട്ട് അതോറിറ്റി അറിയിച്ചു.