LiveTV

Live

UAE

യു എ ഇയിൽ ആറ് കോവിഡ് മരണം;731 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

രാജ്യത്തെ കോവിഡ് മരണസംഖ്യ 220 ആയി

യു എ ഇയിൽ ആറ് കോവിഡ് മരണം;731 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

യു എ ഇയിൽ കോവിഡ് ബാധിച്ച് ആറ് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 220 ആയി. 731 പേർക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗികളുടെ എണ്ണം 23,358 ആയി. 581 പേർക്ക് രോഗം പൂർണമായും ഭേദമായതോടെ രാജ്യത്തെ രോഗവിമുക്തി നേടിയവരുടെ എണ്ണം 8,512 ആയി. 40,000 ലധികം പേരിൽ നടന്ന കോവിഡ് പരിശോധനയുടെ ഫലമയാണ് ഇത്രയും പുതിയ രോഗികളെ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.