LiveTV

Live

UAE

കോവിഡ്; കാഞ്ഞങ്ങാട് സ്വദേശി അബൂദബിയിൽ മരിച്ചു

വർഷങ്ങളോളമായി ബനിയാസിൽ ബന്ധുക്കൾക്കൊപ്പം ചേർന്ന് ബഖാഖ നടത്തി വരികയായിരുന്നു

കോവിഡ്; കാഞ്ഞങ്ങാട് സ്വദേശി അബൂദബിയിൽ മരിച്ചു

കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി അബൂദബിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. ബനിയാസ് വെസ്​റ്റിലെ ബദരിയ ബഖാല വ്യാപാരി അമ്പലത്തുകര ചുണ്ടയിൽ കുഞ്ഞാമദ് (56) ആണ്​ മഫ്റഖ് ആശുപത്രിയിൽ മരണപ്പെട്ടത്. അവധിക്ക് നാട്ടിൽ പോയിരുന്ന കുഞ്ഞാമദ് രണ്ട് മാസം മുമ്പാണ് വിസ പുതുക്കാനായി തിരിച്ചെത്തിയത്. മടിക്കൈ അമ്പലത്തുകര വെള്ളച്ചേരിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. വർഷങ്ങളോളമായി ബനിയാസിൽ ബന്ധുക്കൾക്കൊപ്പം ചേർന്ന് ബഖാഖ നടത്തി വരികയായിരുന്നു.ഭാര്യ: ടി.കെ.സീനത്ത്​ കൂളിയങ്കാൽ.

മക്കൾ: ശഹർബാന ശിറിൻ,ശർമിള ശിറിൻ,ഷഹല

സഹോദരങ്ങൾ:മൂസ്സ പടന്നക്കാട്, മജീദ് വെള്ളച്ചേരി, സമദ് വെള്ളച്ചേരി, പരേതയായബീഫാത്തിമ,സുബൈദ (തൈകടപ്പുറം) സഫിയ (കല്ലൂരാവി) സീനത്ത് (കുശാൽനഗർ)

അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ബനിയാസ് ഖബർസ്ഥാനിൽ മയ്യത്ത് മറവ് ചെയ്തു.