LiveTV

Live

UAE

രണ്ടാംഘട്ടത്തിൽ യു എ ഇയിൽ നിന്ന് ഒമ്പത് വിമാനങ്ങൾ; കേരളത്തിലേക്ക് ആറ് വിമാനം

ആറ് വിമാനങ്ങളും കേരളത്തിലേക്കാണ്

രണ്ടാംഘട്ടത്തിൽ യു എ ഇയിൽ നിന്ന് ഒമ്പത് വിമാനങ്ങൾ; കേരളത്തിലേക്ക് ആറ് വിമാനം

ഈമാസം 17 ന് ആരംഭിക്കുന്ന വന്ദേഭാരത് മിഷൻ രണ്ടാംഘട്ടത്തിൽ യു എ ഇയിൽ നിന്ന് ഒമ്പത് വിമാനങ്ങൾ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തും. ഇതിൽ ആറ് വിമാനങ്ങളും കേരളത്തിലേക്കാണ്.

  • മെയ് 17: അബൂദബി-കൊച്ചി (IX0452 വൈകുന്നേരം 3.15 ന് പുറപ്പെട്ട് രാത്രി 8.40 ന് കൊച്ചിയിലെത്തും)
  • മെയ് 17: ദുബൈ - കൊച്ചി (IX0434 ഉച്ചക്ക് 12.45 ന് പുറപ്പെട്ട് രാത്രി 6.10 ന് കൊച്ചിയിലെത്തും).
  • മെയ് 18: അബൂദബി-തിരുവനന്തപുരം ((IX0538 ഉച്ചക്ക് 01.40 ന് പുറപ്പെട്ട് രാത്രി 07.20 ന് തിരുവനന്തപുരത്ത് എത്തും)
  • മെയ് 18: ദുബൈ - മംഗലാപുരം (IX0814 ഉച്ചക്ക് 01.30 ന് പുറപ്പെട്ട് വൈകീട്ട് 06.30 ന് മംഗലാപുരത്ത് എത്തും)
  • മെയ് 19: ദുബൈ-ഡൽഹി (IX0141 ഉച്ചക്ക് 01.00 ന് പുറപ്പെട്ട് വൈകീട്ട് 06.10 ന് ഡൽഹിയിൽ എത്തും)
  • മെയ് 22: ദുബൈ-ഹൈദരാബാദ് (IX0248 ഉച്ചക്ക് 01.00 ന് പുറപ്പെട്ട് വൈകീട്ട് 06.20 ന് ഹൈദരാബാദ് എത്തും)
  • മെയ് 23: അബൂദബി-കണ്ണൂർ (IX0716 ഉച്ചക്ക് 02.30 ന് പുറപ്പെട്ട് രാത്രി 08.00 ന് കണ്ണൂർ എത്തും)
  • മെയ് 23: ദുബൈ-കോഴിക്കോട് (IX0344 ഉച്ചക്ക് 03.10 ന് പുറപ്പെട്ട് രാത്രി 08.40 ന് കോഴിക്കോട് എത്തും)
  • മെയ് 23: ദുബൈ-തിരുവനന്തപുരം (IX0344 ഉച്ചക്ക് 01.45 ന് പുറപ്പെട്ട് രാത്രി 07.25 ന് തിരുവനന്തപുരത്ത് എത്തും)