LiveTV

Live

UAE

ദുബൈയിലെ ആരോഗ്യപ്രവർത്തകർക്ക് ഗോൾഡൻ വിസ; 212 ഡോക്ടർമാർക്ക് വിസ നൽകി

212 ഡോക്ടർമാർക്ക് പത്തുവർഷത്തെ വിസ അനുവദിച്ചു

ദുബൈയിലെ ആരോഗ്യപ്രവർത്തകർക്ക് ഗോൾഡൻ വിസ; 212 ഡോക്ടർമാർക്ക് വിസ നൽകി

ദുബൈ ഹെൽത്ത് അതോറിറ്റിക്ക് കീഴിൽ കോവിഡ് പ്രതിരോധത്തിന്റെ മുൻനിയിൽ പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്ക് പത്തവർഷത്തെ ഗോൾഡൻ വിസ നൽകും. ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 212 ഡോക്ടർമാർക്ക് ഗോൾഡൻ വിസ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. ഹെൽത്ത് അതോറിറ്റിക്ക് കീഴിലെ വിവിധ സ്പെഷ്യാലിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നവർക്കും ഗോൾഡൻ വിസ നൽകും.