LiveTV

Live

UAE

ഹരിപ്പാട് സ്വദേശി അബൂദബിയിൽ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധ സ്ഥിരീകരിച്ച ശേഷം ഇദ്ദേഹം നാലുദിവസമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു

ഹരിപ്പാട് സ്വദേശി അബൂദബിയിൽ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഹരിപ്പാട് പള്ളിപ്പാട് സ്വദേശി അബുദാബിയിൽ മരിച്ചു. പള്ളിപ്പാട് പുല്ലമ്പട പനറായിൽ ജേക്കബ് (ഷാജി- 47) ആണ് മരിച്ചത്. കോവിഡ് ബാധ സ്ഥിരീകരിച്ച ശേഷം ഇദ്ദേഹം നാലുദിവസമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ യു എ ഇ സമയം മൂന്നിനായിരുന്നു മരണം. സ്റ്റാർ സെക്യൂരിറ്റി എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്. കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് അവസാനമായി അവധിക്ക് നാട്ടിൽ പോയി തിരിച്ചുവന്നത്. ഭാര്യ: റീജ, മക്കൾ: ജോയൽ, ജൂവൽ