LiveTV

Live

UAE

യു എ ഇയിൽ ഏഴ് കോവിഡ് മരണം കൂടി; രോഗബാധിതർ 14,163 ആയി

564 പേർക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചു

യു എ ഇയിൽ ഏഴ്  കോവിഡ് മരണം കൂടി; രോഗബാധിതർ 14,163 ആയി

യു എ ഇയിൽ ഏഴ് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 126 ആയി. 564 പേർക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തെ രോഗബാധിതർ 14,163 ആയി. 99 പേർക്ക് ഇന്ന് രോഗം പൂർണമായും ഭേദമായി. രോവിമുക്തി നേടിയവരുടെ എണ്ണം 2,763 ആയിട്ടുണ്ട്. ഇരുപത്തിയാറായിരത്തിലേറെ പേരിൽ നടത്തിയ പരിശോധനയിൽ നിന്നാണ് പുതിയ കേസുകൾ കണ്ടെത്തിയത്. മൊത്തം രോഗബാധിതരിൽ നിന്ന് രോഗം ഭേദമായവരുടെ എണ്ണം കുറച്ചാൽ 11,400 പേരാണ് ഇപ്പോൾ ചികിൽസയിൽ തുടരുന്നത്.