LiveTV

Live

UAE

അബൂദബിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; തിരൂർ കൈനിക്കരം സ്വദേശിയാണ് മരിച്ചത്

കോവിഡ് രോഗ ബാധിതനായി അബൂദബി ശൈഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ ചികിൽസയിലായിരുന്നു

അബൂദബിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; തിരൂർ കൈനിക്കരം സ്വദേശിയാണ്  മരിച്ചത്

അബൂദബിയിൽ മറ്റൊരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു.മലപ്പുറം തിരൂർ കൈനിക്കരം സ്വദേശി മേലേതിൽ ഐദ്രു മകൻ അശ്‌റഫ് മേലേതിലാണ് (51) മരിച്ചത്. കോവിഡ് രോഗ ബാധിതനായി അബൂദബി ശൈഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മാതാവ്: നഫീസ. ഭാര്യ: സക്കീന. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ബനിയാസ് ഖബറിസ്ഥാനിൽ മറവു ചെയ്തു. നെല്ലിക്കാല കരംവേലി സ്വദേശി തെക്കേപറമ്പിൽ രോഷൻ രാമൻകുട്ടിയുടെ മരണവും ഇന്ന് അബൂദബിയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു.