LiveTV

Live

UAE

നാട്ടിലേക്ക് മടങ്ങേണ്ടവർ രജിസ്റ്റർ ചെയ്യാൻ ആഹ്വാനം ചെയ്ത് എംബസിയുടെ മലയാളം വീഡിയോ 

രജിസ്റ്റർ ചെയ്യേണ്ട രീതികളും നിബന്ധനകളും പരാമർശിക്കുന്നതാണ് വീഡിയോ

നാട്ടിലേക്ക് മടങ്ങേണ്ടവർ രജിസ്റ്റർ ചെയ്യാൻ ആഹ്വാനം ചെയ്ത് എംബസിയുടെ മലയാളം വീഡിയോ 

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യു എ ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങേണ്ടവർ ദുബൈ കോൺസുലേറ്റിന്റോ, അബൂദബിയിലെ ഇന്ത്യൻ എംബസിയുടോ വെബ്സൈറ്റിൽ പേർ രജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെട്ട് എംബസി അധികൃതർ മലയാളത്തിൽ വീഡിയോ പുറത്തിറക്കി. രജിസ്റ്റർ ചെയ്യേണ്ട രീതികളും നിബന്ധനകളും പരാമർശിക്കുന്നതാണ് വീഡിയോ. നാട്ടിലേക്ക് പോകാനുള്ളവരുടെ വിവരം ശേഖരിക്കുന്നതിനാണ് രജിസ്ട്രേഷനെന്നും പോകേണ്ട ഓരോരുത്തരും വ്യക്തിഗതമായി രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും വീഡിയോ വ്യക്തമാക്കുന്നു. വിമാനസർവീസ് സംബന്ധിച്ച തീരുമാനമായിട്ടില്ല. അക്കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നും വീഡിയോ പറയുന്നുണ്ട്.