LiveTV

Live

UAE

ചാവക്കാട് സ്വദേശി റാസല്‍ഖൈമയില്‍ കോവിഡ് ബാധിച്ച് മരിച്ചു

22 വര്‍ഷമായി യു.എ.ഇയിലുള്ള പ്രവാസിയാണ് മുഹമ്മദ് ഹനീഫ 

ചാവക്കാട് സ്വദേശി റാസല്‍ഖൈമയില്‍ കോവിഡ് ബാധിച്ച് മരിച്ചു

തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശി റാസൽഖൈമയിൽ കോവിഡ് ബാധിച്ച് മരിച്ചു. എടക്കഴിയൂര്‍ നാലാംകല്ല് കറുപ്പംവീട്ടില്‍ പള്ളത്ത് വീട്ടില്‍ ഹസന്‍ - നബീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫയാണ് (63) റാസല്‍ഖൈമയില്‍ മരിച്ചത്. 22 വര്‍ഷമായി യു.എ.ഇയിലുള്ള മുഹമ്മദ് ഹനീഫ റാസല്‍ഖൈമ അറേബ്യന്‍ ഇൻറര്‍നാഷണല്‍ കമ്പനിയില്‍ (എ.ആര്‍.സി) സൂപ്പര്‍വൈസറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. പനിയത്തെുടര്‍ന്ന് റാക് സഖര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഭാര്യ: റഫീഖ. മക്കള്‍: ഹാഷില്‍, അസ്ബിന. കുടുംബവും റാസൽഖൈമയിലുണ്ട്. വർഷങ്ങളായി നാട്ടിൽ കോയമ്പത്തൂരിലാണ് ഇവർ.