LiveTV

Live

UAE

യു.എ.ഇയിൽ ഇന്ന് ഒമ്പത് കോവിഡ് മരണം; ആകെ മരണം 98 ആയി

മൊത്തം രോഗികളുടെ എണ്ണം 11,929 ആയി

യു.എ.ഇയിൽ ഇന്ന് ഒമ്പത് കോവിഡ് മരണം; ആകെ മരണം 98 ആയി

യു.എ.ഇയിൽ ഇന്ന് ഒമ്പത് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 98 ആയി. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇന്ന് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

549 പേർക്ക് കൂടി ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 11,929 ആയി. 148 പേർക്ക് രോഗം പൂർണമായും ഭേദമായി. രോഗവിമുക്തി നേടിയവവരുടെ എണ്ണം 2329 ആയി.