LiveTV

Live

UAE

ദുബൈയില്‍ അന്തരിച്ച അറക്കൽ ജോയിയുടെ കുടുംബത്തിന് നാട്ടിലേക്ക് യാത്രചെയ്യാൻ പ്രത്യേക അനുമതി

25 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ദുബൈയിൽ മാത്രം മോർച്ചറിയിൽ കിടക്കുമ്പോഴാണ് നടപടി

ദുബൈയില്‍ അന്തരിച്ച അറക്കൽ ജോയിയുടെ കുടുംബത്തിന് നാട്ടിലേക്ക് യാത്രചെയ്യാൻ പ്രത്യേക അനുമതി

അന്തരിച്ച അറക്കൽ ജോയിയുടെ കുടുംബത്തിന് നാട്ടിലേക്ക് യാത്രചെയ്യാൻ കേന്ദ്രത്തിന്റെ പ്രത്യേക അനുമതി. ദുബൈയിൽ അന്തരിച്ച വ്യവസായി കപ്പൽ ജോയിയുടെ മൃതദേഹത്തെ അനുഗമിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയത്. ജോയിയുടെ ഭാര്യക്കും മക്കൾക്കും മൃതദേഹത്തെ അനുഗമിക്കാം.

ഉറ്റവർക്ക് അനുമതി ഇല്ലാത്തതിനാൽ 25 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ദുബൈയിൽ മാത്രം മോർച്ചറിയിൽ കിടക്കുമ്പോഴാണ് നടപടി. നോട്ടിങ്ഹാമിലെ കാൻസർരോഗിക്കും കുടുംബത്തിനും സമാനമായ അനുമതി നൽകിയിട്ടുണ്ട്.

ലോക്ക്ഡൗണിന് ശേഷം വിദേശത്ത് നിന്ന് നാട്ടിലേക്ക് ആദ്യമായി എത്താന്‍ കഴിയുന്നവരായിരിക്കും ഇവർ. ആദ്യമായാണ് യാത്രക്കാർക്ക് അനുമതി കിട്ടുന്നത്. ഇന്നലെ മരിച്ച 11 കാരൻ ഡേവിഡിന്റെ മാതാപിതാക്കൾക്ക് പോലും മൃതദേഹത്തെ അനുഗമിക്കാൻ അനുമതിയുണ്ടായിരുന്നില്ല.