Top

യു എ ഇയിൽ കോവിഡ് ബാധിതർ 10,349 ആയി; ഇന്ന് അഞ്ച് പേർ കൂടി മരിച്ചു

രാജ്യത്തെ മരണസംഖ്യ 76 ആയി. ഇന്ന് 536 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

MediaOne Logo

Shinoj Shamsudheen

Shinoj Shamsudheen

  • Updated:

    2020-04-26 13:06:57.0

Published:

26 April 2020 1:06 PM GMT

യു എ ഇയിൽ കോവിഡ് ബാധിതർ 10,349 ആയി; ഇന്ന് അഞ്ച് പേർ കൂടി മരിച്ചു
X

യു എ ഇയിൽ ഇന്ന് അഞ്ച് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 76 ആയി. ഇന്ന് 536 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മൊത്തം കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം പിന്നിട്ടു. 10,349 പേർക്കാണ് ഇതുവരെ യു എ ഇയിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇവരിൽ 1,978 പേർക്ക് രോഗം പൂർണമായും സുഖപ്പെട്ടിട്ടിട്ടുണ്ട് എന്നതിനാൽ നിലവിൽ ചികിൽസയിൽ തുടരുന്ന ആക്ടീവ് കേസുകൾ 8,371 ആണ്. ഇന്ന് 91 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, പുതുതായി രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണം ദിവസവും ഉയരുന്നത് ജനങ്ങൾ കൂടുതൽ ജാഗ്രതപാലിക്കണമെന്ന സന്ദേശമാണ് നൽകുന്നത്.

TAGS :

Next Story