Top

ദുബൈയിൽ ഡ്രൈവർ ജോലിക്കെത്തിയ 500ലേറെ മലയാളികൾ പട്ടിണിയിൽ; നിയമനം നടന്ന് നാലുമാസമായിട്ടും ശമ്പളമില്ല

വിവിധ ജില്ലകളിൽ നിന്ന് ഹെവി ഡ്രൈവർ ജോലിക്കെത്തിയ മലയാളികളാണ് ദുരിതത്തിൽ കഴിയുന്നത്. നാട്ടിലേക്ക് തിരികെ എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.

MediaOne Logo

Web Desk

Web Desk

  • Updated:

    2020-04-24 04:57:38.0

Published:

24 April 2020 4:57 AM GMT

ദുബൈയിൽ ഡ്രൈവർ ജോലിക്കെത്തിയ 500ലേറെ മലയാളികൾ പട്ടിണിയിൽ; നിയമനം നടന്ന് നാലുമാസമായിട്ടും ശമ്പളമില്ല
X

ദുബൈയിലെ ഖവാനീജിൽ അഞ്ഞൂറിലേറെ മലയാളി ഡ്രൈവർമാർ ഭക്ഷണമില്ലാതെ വലയുന്നു. വിവിധ ജില്ലകളിൽ നിന്ന് ഹെവി ഡ്രൈവർ ജോലിക്കെത്തിയ മലയാളികളാണ് ദുരിതത്തിൽ കഴിയുന്നത്. നിയമനം നടന്ന് നാലുമാസമായിട്ടും ഇവർക്ക് ശമ്പളമില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്നൂറിലേറെ പേരും ഇവർക്കൊപ്പം ദുരിതത്തിലാണ്. നാട്ടിലേക്ക് തിരികെ എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഭക്ഷണമെത്തിക്കുന്ന സാമൂഹിക പ്രവർത്തകരെ പോലും ക്യാമ്പ് അധികൃതർ തടയുകയാണെന്ന് സന്നദ്ധപ്രവർത്തകനായ മുജീബ് പറഞ്ഞു. സംസ്ഥാന സർക്കാറിന്റെയും സന്നദ്ധ സംഘടനകളുടെയും അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയാണ് തൊഴിലാളികൾ.

TAGS :

Next Story