LiveTV

Live

UAE

ദുബൈ മെട്രോ ഞായറാഴ്ച്ച മുതൽ സർവീസ് പുനഃരാരംഭിക്കും

യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും

ദുബൈ മെട്രോ ഞായറാഴ്ച്ച മുതൽ സർവീസ് പുനഃരാരംഭിക്കും

ദുബൈ മെട്രോ ഈമാസം 26 മുതൽ സർവീസ് പുനഃരാരംഭിക്കും. രാവിലെ 7 മുതൽ രാത്രി 11 വരെ സർവീസുണ്ടാകും. എന്നാൽ, യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും. സുരക്ഷിത അകലം പാലിച്ച് യാത്രചെയ്യാൻ കഴിയുന്നയത്ര പേരെ മാത്രമേ ട്രെയിനിലേക്ക് പ്രവേശിപ്പിക്കൂ. ദുബൈ ടാക്സികളിലും യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കും. രണ്ടുപേർക്ക് മാത്രമേ ടാക്സികളിൽ കയറാൻ അനുമതി നൽകൂ. ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി ആഴ്ചകളായി മെട്രോ സേവനം നിർത്തിവെച്ചിരിക്കുകയായിരുന്നു.