LiveTV

Live

UAE

കോവിഡ്​; രണ്ട് മലയാളികൾ ഉൾപ്പെടെ യു.എ.ഇയിൽ ആറ്​ മരണം 

യു.എ.ഇയിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന ആറ്​ പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 52 ആയി.

കോവിഡ്​; രണ്ട് മലയാളികൾ ഉൾപ്പെടെ യു.എ.ഇയിൽ ആറ്​ മരണം 

യു.എ.ഇയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആറ് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 52 ആയി. രണ്ട് മലയാളികൾ ഇന്ന് മരിച്ചതായി നാട്ടിലെ ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഗുരുവായൂർ സ്വദേശി കോട്ടപ്പടി താഴിശേരി സ്വദേശി ബാബുരാജ് (55), പത്തനംതിട്ട കുളത്തൂരിനു സമീപം പടിമോൻ പുത്തൂപ്പടി തടത്തിൽ പടിഞ്ഞാറതിൽ ഗോപിനാഥിന്റെ മകൻ അജിത്കുമാർ (42) എന്നിവരാണ് മരിച്ച മലയാളികൾ.

ഇന്ന് 483 പേർക്ക് രോഗം സ്ഥിരീകരിച്ചു. 8238 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ 1546 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ബുധനാഴ്ച മാത്രം 103 പേർ രോഗമുക്തി നേടി. 24 മണിക്കുറിനിടെ 31,807 പേരെയാണ് പരിേശാധനക്ക് വിധേയരാക്കിയതെന്ന് യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.