LiveTV

Live

UAE

കോവിഡ്; അബുദബിയിൽ മലയാളി യുവാവ് മരിച്ചു 

പത്തനംതിട്ട കുളത്തൂരിനു സമീപം പടിമോൻ പുത്തൂപ്പടി തടത്തിൽ പടിഞ്ഞാറതിൽ ഗോപിനാഥിന്റെ മകൻ അജിത്കുമാർ (42) കോവിഡ് ചികിത്സക്കിടയില്‍ അബുദബിയിൽ മരിച്ചു.

കോവിഡ്; അബുദബിയിൽ മലയാളി യുവാവ് മരിച്ചു 

പത്തനംതിട്ട കുളത്തൂരിനു സമീപം പടിമോൻ പുത്തൂപ്പടി തടത്തിൽ പടിഞ്ഞാറതിൽ ഗോപിനാഥിന്റെ മകൻ അജിത്കുമാർ (42) കോവിഡ് ചികിത്സക്കിടയില്‍ അബുദബിയിൽ മരിച്ചു. അബൂദബി യൂണിവേഴ്‌സിറ്റി ജനറൽ ട്രാൻസ്‌പോർട്ട് കമ്പനിയിൽ ട്രാൻസ്‌പോർട്ടിങ് മാനേജരായിരുന്ന അജിത് കുമാറിനെ പനിമൂലം കഴിഞ്ഞമാസം 22നാണ് മുസഫ അഹല്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചികിത്സക്കിടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലേക്ക് ഈ മാസം ഒമ്പതിനാണ് മാറ്റിയത്. രോഗം മൂർച്ഛിച്ച് ബുധൻ പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു മരണം സംഭവിച്ചത്. നാല് മണിയോടെ കോവിഡ് പ്രോട്ടോകോൾ പ്രകാരം ബനിയാസിൽ സംസ്‌കാരം നടത്തി.

മാതാവ്: ഓമന. ഭാര്യ: രേഖ നായർ (മുസഫ അഹല്യ ആശുപത്രിയിൽ നേഴ്‌സ്). മക്കൾ: അപൂർവ, അഞ്ജയ്. ഭാര്യ മാതാവ് ശാന്തമ്മയും ഇവർക്കൊപ്പമായിരുന്നു താമസം.