LiveTV

Live

UAE

ദുബൈയിൽ പുറത്തിറങ്ങാൻ നൽകുന്ന അനുമതി പരിമിതപ്പെടുത്തുന്നു

സാധനങ്ങൾ വാങ്ങാൻ മൂന്ന് ദിവസത്തിൽ ഒരിക്കൽ മാത്രമേ അനുമതി നൽകൂ

ദുബൈയിൽ പുറത്തിറങ്ങാൻ നൽകുന്ന അനുമതി പരിമിതപ്പെടുത്തുന്നു

കോവിഡ് അണുനശീകരണ യജ്ഞം നടക്കുന്ന സാഹചര്യത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാൻ ദുബൈ പൊലീസ് നൽകുന്ന അനുമതി പരിമിതപ്പെടുത്തുന്നു. എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി അഞ്ച് ദിവസത്തിൽ ഒരിക്കൽ മാത്രമാണ് അനുമതി നൽകുക. ഒരു മണിക്കൂറിൽ കൂടുതൽ ഇതിന് സമയം അനുവദിക്കില്ല. പണം പിൻവലിക്കാൻ താമസമേഖലക്ക് പുറത്തേക്ക് പോകാനും അനുമതി നൽകില്ല.

മെഡിക്കൽ വിസിറ്റ് എന്ന പേരിൽ നൽകുന്ന അനുമതി ഇനിയുണ്ടാവില്ല. പകരം, മെഡിക്കൽ എമർജൻസി എന്ന വിഭാഗത്തിൽ മാത്രമേ അനുമതി നൽകൂ. സാധനങ്ങൾ വാങ്ങാൻ പോകുന്നതിന് മൂന്ന് ദിവസത്തിൽ ഒരിക്കൽ മാത്രമേ അനുമതി നൽകൂ. ഇതിൽ കൂടുതൽ തവണ അപേക്ഷ നൽകിയാൽ അത് പരിഗണിക്കില്ല.

വിവിധ മേഖലകളിൽ ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ പെർമിറ്റ് സംവിധാനം പ്രത്യേക സമയം നിശ്ചയിച്ചായിരിക്കും അനുമതി നൽകുക എന്നും ദുബൈ പൊലീസ് അറിയിച്ചു.