LiveTV

Live

UAE

യു.എ.ഇയിൽ ഒരു കോവിഡ് മരണം കൂടി; രോഗികളുടെ എണ്ണം 2359 ആയി

283 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു 

യു.എ.ഇയിൽ ഒരു കോവിഡ് മരണം കൂടി; രോഗികളുടെ എണ്ണം 2359 ആയി

കോവിഡ് ബാധിച്ച് യു.എ.ഇയിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 12 ആയി. വിവിധ രോഗങ്ങളുണ്ടായിരുന്ന ഏഷ്യൻ രാജ്യത്ത് നിന്നുള്ള പ്രവാസിയാണ് ഇന്ന് മരിച്ചത്. 283 പേർക്ക് കൂടി പുതുതായി   രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം 2359 ആയി. 19 പേർക്ക് കൂടി രോഗം ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവിമുക്തി നേടിയവരുടെ എണ്ണം 186 ആയിട്ടുണ്ട്. വേണ്ടത്ര മുൻകരുതലെടുക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതുമാണ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.