LiveTV

Live

UAE

നസീർ വാടാനപ്പള്ളിയും ചികിൽസയിൽ

കോവിഡ് പരിശോധനക്ക് വിധേയനായ നസീറിനോട് ഉടൻ ആശുപത്രിയിൽ ചികിൽസക്ക് പ്രവേശിക്കാൻ നിർദേശിക്കുകയായിരുന്നു

നസീർ വാടാനപ്പള്ളിയും ചികിൽസയിൽ

ദുബൈയിൽ കോവിഡ് ബാധിതർക്ക് ചികിൽസയും ഭക്ഷണവും എത്തിക്കാൻ ഓടി നടന്നിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയെയും രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം കോവിഡ് പരിശോധനക്ക് വിധേയനായ ഇദ്ദേഹത്തോട് അടിയന്തിരമായി ചികിൽസതേടാൻ ആശുപത്രി അധികൃതർ നിർദേശിക്കുകയായിരുന്നു. നസീർ വാടാനപ്പള്ളിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. താനുൾപ്പെടെ രോഗബാധിതരായ മുഴുവൻ പേർക്കുമായി എല്ലാവരും പ്രാർഥിക്കണമെന്ന് അദ്ദേഹം ശബ്ദസന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. 'ഇനിയും നിരവധി പേരെ സഹായിക്കണം എന്നുണ്ടായിരുന്നു. ആശുപത്രിയിലായതോടെ അതിന് സാധിക്കില്ല, എങ്കിലും ഫോണിലൂടെയെങ്കിലും ചെയ്യാൻ കഴിയുന്നത് ചെയ്യാൻ ശ്രമിക്കും’ - നസീർ വാടാനപ്പള്ളി പറഞ്ഞു.

നസീർ വാടാനപ്പള്ളി സേവനരംഗത്ത്
നസീർ വാടാനപ്പള്ളി സേവനരംഗത്ത്

ദുബൈയിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നായിഫിലെയും മറ്റും രോഗബാധിതരുടെ വിവരങ്ങൾ ഇന്ത്യൻ കോൺസുലേറ്റിനെയും ദുബൈ ഹെൽത്ത് അതോറിറ്റിയെയും അറിയിച്ച് നൂറുകണക്കിന് പേരെ പരിശോധനക്ക് വിധേയമാക്കാൻ നസീറാണ് മുൻകൈയെടുത്തത്. കഴിഞ്ഞദിവസം ഇക്കാര്യം ദുബൈ ഇന്ത്യൻ കോൺസുലേറ്റ് തന്നെ എടുത്തുപറയുകയും അദ്ദേഹത്തിന് ട്വിറ്ററിലൂടെ കോൺസുൽ ജനറൽ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. കെഎംസിസി, എംഎസ്എസ് തുടങ്ങി വിവിധ സംഘടനകളുടെ സഹകരണത്തോടെ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിക്കാനും ഇദ്ദേഹം രാപകൽ സജീവമായി രംഗത്തുണ്ടായിരുന്നു. ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സന്നദ്ധരംഗത്ത് പ്രവർത്തിക്കുന്നവർ കൂടുതൽ ജാഗ്രതപാലിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

നസീർ വാടാനപ്പള്ളി
നസീർ വാടാനപ്പള്ളി