LiveTV

Live

UAE

ഇസ്‌ലാം മതത്തെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്ക് അബുദബിയിൽ ജോലി നഷ്ടമായി

ഇസ്‌ലാം മതത്തെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്ക് അബുദബിയിൽ ജോലി നഷ്ടമായി

ഇസ്‌ലാം മതത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഗ്രാഫിക് ചിത്രം സഹിതം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ഇന്ത്യൻ മാനേജർക്ക് അബുദാബിയിൽ ജോലി നഷ്ടമായി. അബൂദബിയിലെ സ്വകാര്യ കമ്പനിയിൽ ഫിനാൻഷ്യൽ മാനേജരായ യു. മിതേഷ് എന്നയാൾക്കാണ് യു.എ.ഇയിൽ ജോലി നഷ്ടമായത്. ഇയാൾക്കെതിരെ കടുത്ത നിയമനടപടികളും ആരംഭിച്ചു.

ഇന്ത്യയിലെ ഒരു മതവിഭാഗം തുപ്പിക്കൊണ്ട് കൊറോണ വൈറസ് പടർത്തുന്നതായുള്ള വ്യാജ വിഡിയോ അടിസ്ഥാനമാക്കിയായിരുന്നു ഇദ്ദേഹം ഗ്രാഫിക് ചിത്രം പോസ്റ്റ് ചെയ്തത്. ബെൽറ്റ് ബോംബ് വെച്ച് 20 ആളെ കൊല്ലുന്ന ഒരു ജിഹാദി എങ്ങനെയാണ് വൈറസ് പരത്തി 2000 പേരെ കൊല്ലുന്നതെന്ന് നോക്കൂ എന്ന അടിക്കുറിപ്പോടെയായിരുന്നു ഇദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പോസ്റ്റ് കണ്ട നിരവധി പേർ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

പോസ്റ്റ് കമ്പനി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഫിനാൻഷ്യൽ മാനേജർ ജോലി ഇദ്ദേഹത്തിന് നഷ്ടമായത്. യു.എ.ഇയിൽ ഇസ്ലാമോഫോബിയക്കെതിരായ നിയമ നടപടികളെയും ഇദ്ദേഹത്തിന് നേരിടേണ്ടി വരും. ഇയാൾ പ്രകടിപ്പിച്ച മതസ്പർധക്കെതിരെ അധികൃതർ നിയമനടപടിയും തുടങ്ങി. യു.എ.ഇ നിയമം അനുശാസിക്കുന്ന ശിക്ഷ ഇയാൾക്ക് ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.