LiveTV

Live

UAE

പ്രതിസന്ധിയിലും സഹായവുമായി യു.എ.ഇ; ഇറ്റലിയിലേക്ക് 10 ടൺ വൈദ്യ ഉൽപന്നങ്ങളുമായി വിമാനം പറന്നു

പ്രതിസന്ധിയിലും സഹായവുമായി യു.എ.ഇ; ഇറ്റലിയിലേക്ക് 10 ടൺ വൈദ്യ ഉൽപന്നങ്ങളുമായി വിമാനം പറന്നു

പ്രതിസന്ധിയുടെ നാളുകളിലും ജീവകാരുണ്യ രംഗത്തെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്താതെ യു.എ.ഇ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കെടുതി അനുഭവിക്കുന്ന രാജ്യങ്ങളെ സഹായിക്കാനുള്ള ഊർജിത നീക്കങ്ങളാണ് യു.എ.ഇ ഏറ്റെടുത്തു നടത്തുന്നത്.

കോവിഡ് വ്യാപനത്താൽ ദുരിതമനുഭവിക്കുന്ന ഇറ്റലിക്ക് ചികിത്സാസഹായം ഒരുക്കിയാണ് യു.എ.ഇ വീണ്ടും മാതൃകയായത്. 10 ടൺ മെഡിക്കൽ വസ്തുക്കളുമായി ഇത്തിഹാദ് വിമാനം യു.എ.ഇയിൽനിന്ന് ഇറ്റലിയിലെത്തി. കോവിഡ് ബാധ തടയുന്നതിന് ലോകത്തെ സഹായിക്കാൻ ലക്ഷ്യമിട്ട് യു.എ.ഇ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

ഫേസ് മാസ്ക്, സാനിറ്റൈസർ, പ്രതിരോധ ഉപകരണങ്ങൾ തുടങ്ങിയവയാണ് ഇറ്റലിയിലേക്ക് അയച്ചത്. ചൈന, ഇറാൻ, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നിവിടങ്ങളിലേക്കും നേരത്തെ ചികിത്സാസഹായം എത്തിച്ചിരുന്നു. കൂടുതൽ രാജ്യങ്ങളിലേക്ക് ഇനിയും സഹായ ഉൽപന്നങ്ങൾ അയക്കാനുള്ള നീക്കം തുടരുമെന്നും യു.എ.ഇ നേതൃത്വം വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രതികൂല സാഹചര്യത്തിലും ശക്തമായി മുന്നോട്ടു കൊണ്ടു പോവുകയാണ് യു.എ.ഇ.