LiveTV

Live

UAE

അബൂദബിയിൽ നടക്കുന്ന അണുനശീകരണ യജ്ഞത്തിന് റോബോട്ടുകളും

അബൂദബിയിൽ നടക്കുന്ന അണുനശീകരണ യജ്ഞത്തിന് റോബോട്ടുകളും

അബൂദബിയിൽ നടക്കുന്ന അണുനശീകരണ യജ്ഞത്തിന് റോബോട്ട് ഉപയോഗിച്ച് സിവിൽ ഡിഫൻസ്. ഇതുസംബന്ധിച്ച വീഡിയോ അബൂദബി പൊലീസ് പുറത്തുവിട്ടു. റോബോട്ടുകളുടെ സേവനം ഏറെ ഗുണം ചെയ്യുന്നതായി പൊലിസ് വ്യക്തമാക്കി.

സിവിൽ ഡിഫൻസ് ടീം അംഗങ്ങൾ മാലിന്യ നിർമാർജന കമ്പനിയായ തദ്‌വീറുമായി ചേർന്നാണ് റോബോട്ട് കൈകാര്യം ചെയ്യുന്നത്. അണുനാശിനി തളിക്കുന്നതും റോഡുകളിലെയും പൊതുസ്ഥലങ്ങളിലെയും മാലിന്യങ്ങൾ വൃത്തിയാക്കുന്നതും റോബോട്ട് ഭംഗിയായി നിർവഹിക്കുന്നുണ്ട്. അണുനശീകരണവേളയിൽ സിവിൽ ഡിഫൻസ് ടീമിനു പിന്തുണയുമായി പൊലീസ് പെട്രോളിങും അബൂദബിയിൽ സജീവമാണ്. രാത്രി എട്ട് മുതൽ രാവിലെ ആറുവരെ നടക്കുന്ന അണുനശീകരണ സമയത്ത് എല്ലാവരും വീടുകളിൽ തന്നെ തങ്ങണമെന്നും അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും അബൂദബി പൊലീസും സിവിൽ ഡിഫൻസും അറിയിച്ചു. രാജ്യത്തു നടക്കുന്ന ഊർജിത അണുനശീകരണ ദൗത്യത്തിൽ റോബോട്ടുകളുടെ സേവനം മറ്റ എമിറേറ്റുകളും പ്രയോജനപ്പെടുത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.