LiveTV

Live

UAE

യു.എ.ഇയിൽ കോവിഡ് ബാധിതർക്ക് ചികിൽസ ലഭ്യമാക്കാൻ പരിശ്രമിച്ച മലയാളിക്ക് ഇന്ത്യൻ കോൺസുലേറ്റിന്റെ അഭിനന്ദനം

യു.എ.ഇയിൽ കോവിഡ് ബാധിതർക്ക് ചികിൽസ ലഭ്യമാക്കാൻ പരിശ്രമിച്ച മലയാളിക്ക് ഇന്ത്യൻ കോൺസുലേറ്റിന്റെ അഭിനന്ദനം

യു.എ.ഇയിൽ കോവിഡ് ബാധിതർക്ക് ചികിൽസ ലഭ്യമാക്കാൻ പരിശ്രമിക്കുന്ന മലയാളി സാമൂഹിക പ്രവർത്തകന് ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ അഭിനന്ദനം. നസീർ വാടനപ്പള്ളി ഉൾപ്പെടെയുള്ള സന്നദ്ധ സേവകർക്ക് കോൺസുലേറ്റ് നന്ദി അറിയിച്ചു.

ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ട്വിറ്ററിലൂടെയാണ് നസീർ വാടനപ്പള്ള ഉൾപ്പടെയുള്ള സന്നദ്ധസേവകർക്ക് നന്ദി അറിയിച്ചത്. ദുബൈ നാഇഫിലും മറ്റും കോവിഡ് ബാധ സംശയിക്കുന്നവരെ പരിശോധനക്ക് വിധേയമാക്കാനും ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും നസീർ വാടനപ്പള്ളി കോൺസുലേറ്റിനെ സഹായിച്ചിരുന്നു.

ദുബൈ കെ.എം.സി.സി ഉൾപ്പെടെ വിവിധ മലയാളി സാമൂഹിക സംഘടനകളും പ്രവർത്തകരും മാതൃകാപരമായ പ്രവർത്തനങ്ങളാണ് ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ പൊലീസ് എന്നിവരുമായി കൈകോർത്ത് നടത്തുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവർ ഭക്ഷണമെത്തിക്കുന്നതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും മലയാളി സന്നദ്ധസേവകർ രംഗത്തുണ്ട്.